Advertisement

ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാം; ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം ഈ പാനീയങ്ങള്‍…

July 22, 2022
0 minutes Read

ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് വഴിവെക്കുന്നത്. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങി നിരവധി രോഗങ്ങൾ ഇതുവഴി ഉണ്ടാകും. അതുകൊണ്ട് തന്നെ കൊളസ്ട്രോളിനെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും സാധിക്കും. വ്യായാമവും ഭക്ഷണത്തിനുമൊപ്പം കൊളസ്ട്രോൾ കുറയ്ക്കാൻ ചില പാനീയങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കാം.

ഗ്രീന്‍ ടീ

ആരോഗ്യപരമായും സൗന്ദര്യപരമായും ധാരാളം ഗുണങ്ങൾ നമുക്ക് നൽകുന്ന പാനീയമായ ഗ്രീൻ ടീ. ഭാരം നിയന്ത്രിക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനുമെല്ലാം ഗ്രീൻ ടീ സഹായിക്കുന്നു. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കറ്റേചിൻ എന്ന ആന്റി ഓക്‌സിഡാണ് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്. 12 ആഴ്ചത്തേക്ക് ഗ്രീന്‍ ടീ പതിവായി കുടിച്ച് കഴിഞ്ഞാല്‍ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ തോത് 16 ശതമാനം കുറയ്ക്കാന്‍ സാധിക്കും.

തക്കാളി ജ്യൂസ്

നിറയെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് തക്കാളി. അതിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ്. ഇത് ശരീരത്തിലെ ലിപിഡ് തോത് കൂട്ടുകയും ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ തോത് കുറയ്ക്കുകയും ചെയ്യും.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സോയ മില്‍ക്ക്

ഉയര്‍ന്ന കൊഴുപ്പുള്ള പാൽ ഉത്പന്നങ്ങൾക്ക് പകരം സോയ മില്‍ക്ക് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമാണ്. സാച്ചുറേറ്റഡ് കൊഴുപ്പ് കുറഞ്ഞയളവിലുള്ള സോയ മില്‍ക്ക് കൊളസ്‌ട്രോൾ കുറയാൻ സഹായിക്കും. ഹൃദ്രോഗികള്‍ക്കും സോയ പ്രോട്ടീന്‍ നല്ലതാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.

മാതളം ജ്യൂസ്

ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വളരെ കൂടുതൽ അടങ്ങിപ്പോയിരിക്കുന്ന ഫ്രൂട്ടാണ് മാതളം. ഗ്രീൻ ടീ അല്ലെങ്കിൽ റെഡ് വൈൻ എന്നിവയിൽ അടങ്ങിയതിനേക്കാൾ മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകൾ ഇതിലുണ്ട്. മാതള ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. രക്തക്കുഴലുകളുടെ കേടുപാടുകൾ കുറയ്ക്കാനും ധമനികളുടെ കാഠിന്യം തടയാനും ഇത് സഹായിക്കും.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top