Advertisement

ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന് ചെലവാക്കുന്ന പണം കൊണ്ട് മികച്ച മലയാള സിനിമയെടുക്കാമെന്ന് തെളിയിച്ചു; സംവിധായകൻ രഞ്ജിത്ത്

July 22, 2022
2 minutes Read

മലയാള ചിത്രങ്ങളുടെ ദേശീയനേട്ടത്തിൽ അഭിമാനിക്കുന്നു. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന് ചെലവാക്കുന്ന പണം കൊണ്ട് മികച്ച സിനിമയെടുക്കാമെന്ന് മലയാള സിനിമ തെളിയിച്ചുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ നിമ്മാതാവ് കൂടിയാണ് രഞ്ജിത്. (director renjith about national awards)

ദേശീയ പുരസ്കാര ജൂറിയെ അഭിനന്ദിക്കുന്നു. സുതാര്യമായിരുന്നു എല്ലാം. കഴിവിനെ തന്നെയാണ് അം​ഗീകരിച്ചത്. അക്കാര്യത്തിലും മലയാളിക്ക് അഭിനന്ദിക്കാം. പ്രമേയത്തിന്റെ വലിപ്പം, ജീവിതബന്ധങ്ങളുടെ വിശാലത എന്നിവ കൊണ്ടുള്ള നേട്ടമാണിത്. സംവിധായകൻ സച്ചി ഇല്ലാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

സംഘട്ടനരം​ഗങ്ങളേക്കുറിച്ച് പറയുമ്പോൾ അയ്യപ്പനും കോശിയുടേയും തിരക്കഥ തയ്യാറാക്കുമ്പോൾത്തന്നെ സച്ചിയുടെ മനസിൽ വ്യക്തമായ ഒരു ബോധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മികച്ച സംവിധായകൻ, സഹനടൻ, സംഘട്ടന സംവിധാനം, ​ഗായിക എന്നീ വിഭാ​ഗങ്ങളിലാണ് അയ്യപ്പനും കോശിയും പുരസ്കാരങ്ങൾക്ക് അർഹമായത്. സഹനടനായി ബിജു മേനോനും സംവിധായകനായി സച്ചിയും മാഫിയാ ശശി, സുപ്രീം സുന്ദർ, രാജശേഖർ എന്നിവർ സംഘട്ടന സംവിധായകരായും നഞ്ചിയമ്മ ​ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു.

Story Highlights: director renjith about national awards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top