Advertisement

World Athletics Championships 2022 | ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് : നീരജ് ചോപ്ര ഫൈനലിൽ

July 22, 2022
2 minutes Read
neeraj chopra enters world athletic championship final

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഫൈനലിൽ. യോഗ്യതാ റൗണ്ടിലെ അദ്യ ത്രോയിൽ തന്നെ നീരജ് ഫൈനൽ ഉറപ്പിച്ചിരുന്നു.

ആദ്യ ശ്രമത്തിൽ 88.39 മീറ്റർ ദൂരമാണ് നീരജ് ജാവലിൻ പായിച്ചത്. 83.50 മീറ്റർ ആയിരുന്നു ഫൈനൽ പ്രവേശനത്തിന് വേണ്ടിയിരുന്ന ദൂരം. നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച മൂന്നാമത്തെ ദൂരമാണ് 88.39 മീറ്റർ എന്നത്.

Read Also: സ്വന്തം റെക്കോർഡ് മറികടന്ന് നീരജ് ചോപ്ര; ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ

ഇത് ആദ്യമായണ് നീരജ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ഞായാറാഴ്ച രാവിലെ 7.05ന് ആണ് ഫൈനൽ മത്സരം നടക്കുക.

Story Highlights: neeraj chopra enters world athletic championship final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top