ജ്യോതികയ്ക്ക് നന്ദി, അവാർഡ് ദിയക്കും ദേവിനും കുടുംബത്തിനും സമർപ്പിക്കുന്നു; മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി അറിയിച്ച് സൂര്യ

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന നടൻ സൂര്യക്ക് ഇത്തവണത്തെ പിറന്നാള്‍ ഏറെ പ്രിയപ്പെട്ടതാണ്. ഇന്നലെ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് സൂര്യയാണ്. അതിനാല്‍തന്നെ ഇത്തവണത്തെ പിറന്നാള്‍ സൂര്യക്ക് ഇരട്ടിമധുരമുള്ളതാണ്. സൂര്യയെ ദേശീയ അവാര്‍ഡിന് അഭിനന്ദിച്ചും ജന്മദിന ആശംസകള്‍ നേര്‍ന്നും മോഹൻലാലും മമ്മൂട്ടിയും രംഗത്ത് എത്തി. തിരിച്ച് അവരോടുള്ള മറുപടിയുമായി സൂര്യയും രംഗത്തെത്തി. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ട്വിറ്റർ പോസ്റ്റുകൾ റീ ഷെയർ ചെയ്തുകൊണ്ടുള്ള മറുപടിയാണ് സൂര്യ നൽകിയത്.(actor suriya thanking mammotty and mohanlal)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
ചില ജന്മദിന സമ്മാനങ്ങൾ വിലയേറിയ യാദൃശ്ചികങ്ങളാണ്. ഒരിക്കൽ കൂടി ജന്മദിനാശംസകളും അഭിനന്ദനങ്ങളും, പ്രിയ സൂര്യ എന്നാണ് മോഹൻലാല്‍ എഴുതിയത്. സത്യമാണ് സർ! എന്നെ വിളിച്ചത്തിനും പിറന്നാൾ ആശംസിച്ചതിനും നന്ദി സാർ എന്നാണ് സൂര്യ മോഹൻലാലിന് മറുപടി നൽകിയത്.
സത്യമാണ് സർ! വിളിച്ചതിന് വളരെ നന്ദി!
ദേശീയ അവാര്‍ഡ്. മനോഹരമായ ജന്മദിന സമ്മാനം. പ്രിയപ്പെട്ട സൂര്യക്ക് സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നു എന്നാണ് മമ്മൂട്ടി എഴുതിയത്. ആത്മാർത്ഥമായ വാക്കുകൾക്ക് നന്ദി സാർ. ഈ പ്രചോദനം കൂടുതൽ ഉയരങ്ങളിൽ എത്തിക്കും. നന്ദി സാർ എന്നാണ് സൂര്യ മമ്മൂട്ടിക്ക് മറുപടി നൽകിയത്.
ആത്മാർത്ഥമായ വാക്കുകൾക്ക് നന്ദി സാർ!
സുരരൈ പോട്ര് നിർമ്മിക്കുകയും അഭിനയിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്ത എന്റെ ജ്യോതികയ്ക്ക് എന്റെ പ്രത്യേക നന്ദി. അവാര്‍ഡ് മക്കളായ ദിയക്കും, ദേവിനും സ്‌നേഹം നിറഞ്ഞ കുടുംബത്തിനും സമര്‍പ്പിക്കുന്നുവെന്നും സൂര്യ ട്വീറ്റ് ചെയ്തു. എന്റെ അഭിനയശേഷിയിൽ വിശ്വാസം അർപ്പിക്കുകയും എന്റെ ആദ്യ സിനിമ നൽകുകയും ചെയ്ത സംവിധായകൻ വസന്ത് സായിക്കും ചലച്ചിത്ര നിർമ്മാതാവ് മണിരത്‌നത്തിനും ഞാൻ നന്ദി പറയുന്നു.
ഈ അവാര്‍ഡ് എന്റെ മക്കളായ ദിയക്കും, ദേവിനും എന്റെ സ്‌നേഹം നിറഞ്ഞ കുടുംബത്തിനും സമര്‍പ്പിക്കുന്നു.”ദേശീയ അവാർഡ് എനിക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യാനും നല്ല സിനിമകൾ നൽകാനും എനിക്ക് പ്രചോദനം നൽകുന്നു, ഞങ്ങളുടെ ഈ ഉയർന്ന അംഗീകാരത്തിന് ഇന്ത്യൻ സർക്കാരിനും ദേശീയ അവാർഡ് ജൂറിക്കും എന്റെ ആത്മാർത്ഥമായ നന്ദി. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കും ഒരിക്കൽ കൂടി ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു.’ എന്ന് സൂര്യ ട്വീറ്റ് ചെയ്തു.
Story Highlights: actor suriya thanking mammotty and mohanlal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here