Advertisement

42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ല: സിപിഐ വിമർശനം

July 23, 2022
2 minutes Read

സിപിഐ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരെടുത്താണ് പ്രതിനിധികൾ വിമർശിച്ചത്. എം എം മണിയുടെ നിലപാടുകളിൽ പാർട്ടി നേതാക്കൾ മൗനം പാലിച്ചു. എം എം മണിയുടെ നിലപാട് തെറ്റാണെന്ന് സിപിഐഎം തന്നെ സമ്മതിച്ചു. പൊലീസിലെ ആർഎസ്എസ് കടന്നുകയറ്റത്തെപ്പറ്റി പറഞ്ഞപ്പോൾ ആനി രാജയെ ഒറ്റപ്പെടുത്തിയെന്നും വിമർശിച്ചു.(cpi criticised pinarayi vijayan and kanam rajendran)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിമർശനം ഉയർന്നു. ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. 42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ല. സിപിഐയുടെ വകുപ്പുകൾ സിപിഐഎം ഹൈജാക്ക് ചെയ്യുന്നു.

ഇ പി ജയരാജനും എം എം മണിക്കും എ വിജയരാഘവനും സിപിഐ സമ്മേളനത്തിൽ വിമർശനം. നേതാക്കൾ രാഷ്ട്രീയ അന്ധത ബാധിച്ചവരെന്ന് വിമർശനം. പൊലീസിലെ പാർട്ടി ഫ്രാക്ഷൻ ശക്തമാക്കണമെന്ന് സമ്മേളനത്തിൽ നിർദേശം.

അതേസമയം, തിരുത്തല്‍ ശക്തിയായി സിപിഐ തുടരുമെന്ന മുന്നറിയിപ്പുമായി സിപിഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് മുന്നണിയെ സംരക്ഷിക്കേണ്ടത് സിപിഐയുടെ രാഷ്ട്രീയ ബാധ്യതയാണെന്നും ചൂണ്ടിക്കാട്ടുന്നത്.

മുന്നണിയെന്ന ആശയം സിപിയുടേതെന്ന അവകാശവാദവും പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്നു. മുന്നണിയുടെ നേട്ടങ്ങൾ മാത്രമല്ല കോട്ടങ്ങളും വീതംവെച്ച് എടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

Story Highlights: cpi criticised pinarayi vijayan and kanam rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top