24 മണിക്കൂറിനുള്ളിൽ റെക്കോർഡ് ജഴ്സി വില്പന; ക്രിസ്റ്റ്യാനോയെ മറികടന്ന് ഡിബാല

ജഴ്സി വില്പനയിൽ റെക്കോർഡിട്ട് റോമയുടെ അർജന്റൈൻ താരം പൗളോ ഡിബാല. ഇറ്റലിയിൽ 24 മണിക്കൂറിനിടെ ഏറ്റവുമധികം ജഴ്സികൾ വിറ്റഴിച്ചതിലെ റെക്കോർഡാണ് ഡിബാല സ്വന്തമാക്കിയത്. യുവൻ്റസിൽ നിന്ന് റോമയിലെത്തിയതിനു ശേഷം നടന്ന താരത്തിൻ്റെ ജഴ്സി വില്പനയാണ് ചരിത്രമായത്. 2018ൽ റയൽ മാഡ്രിഡിൽ നിന്ന് യുവൻ്റസിലെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്ഥാപിച്ച റെക്കോർഡ് ഇതോടെ പഴങ്കഥയായി. (Dybala Breaks Cristiano Record Shirts)
അതേസമയം, ഡ്യുറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ മത്സരം ഓഗസ്റ്റ് 19ന് നടക്കും. ഐലീഗ് ക്ലബായ സുദേവ എഫ്സിയാണ് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. ഓഗസ്റ്റ് 23ന് ഐഎസ്എൽ ക്ലബ് ഒഡീഷ എഫ്സിക്കെതിരെ അടുത്ത മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് 27ന് മറ്റൊരു ഐഎസ്എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഓഗസ്റ്റ് 31ന് ആർമി ഗ്രീനിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് മത്സരം.
ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തേയും അവസാനത്തേയും മത്സരം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് തുടങ്ങുക. മറ്റ് രണ്ട് മത്സരങ്ങൾ വൈകിട്ട് ആറിനും. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.
Read Also: ഡ്യുറൻഡ് കപ്പ്: ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഓഗസ്റ്റ് 19ന്
ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പാണ് അടുത്ത മാസം ആരംഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലനത്തിനായി വിദേശത്ത് പോകുമെന്നാണ് റിപ്പോർട്ട്. ഫസ്റ്റ് ടീം യുഎഇയിലായിരിക്കുന്നതിനാൽ ഡ്യുറൻഡ് കപ്പിൽ രണ്ടാം നിര ടീമിനെയാവും ബ്ലാസ്റ്റേഴ്സ് അയക്കുക. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 18 വരെയാണ് ഡ്യുറൻഡ് കപ്പ്.
ഡ്യുറൻഡ് കപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പ് വളരെ വിപുലമായി നടത്താനാണ് തീരുമാനം. മൂന്ന് വേദികളിലായാണ് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുക. ആകെ 20 ടീമുകൾ ടൂർണമെൻ്റിൽ കളിക്കും. 11 ഐഎസ്എൽ ടീമുകളും ഡ്യുറൻഡ് കപ്പിലുണ്ടാവും. ഒപ്പം അഞ്ച് ഐ-ലീഗ് ടീമുകളും ഇന്ത്യൻ സൈന്യത്തിന്റെ നാല് ടീമുകളും ടൂർണമെൻ്റിൽ മാറ്റുരയ്ക്കും.
ഓഗസ്റ്റ് 16നാണ് ഡ്യുറൻഡ് കപ്പിന്റെ 131-ാം പതിപ്പിന് തുടക്കമാവുക. പശ്ചിമ ബംഗാളിലെ കൊൽക്കത്ത, അസമിലെ ഗുവാഹത്തി, മണിപ്പൂരിലെ ഇംഫാൽ എന്നീ നഗരങ്ങളാണ് ഡ്യുറൻഡ് കപ്പിന് വേദിയാകുക. 1888ൽ ആരംഭിച്ച ഡ്യുറൻഡ് കപ്പിൽ കഴിഞ്ഞ വർഷമാണ് ഐഎസ്എൽ ടീമുകൾ കളിച്ചുതുടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, ബെംഗളൂരു എഫ്സി തുടങ്ങിയ ടീമുകൾ കഴിഞ്ഞ സീസണിൽ കളിച്ചു. എഫ്സി ഗോവ ആയിരുന്നു ചാമ്പ്യന്മാർ.
Story Highlights: Dybala Breaks Cristiano Record Shirts Sold
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here