‘കക്ഷി രാഷ്ട്രീയ മൂട് താങ്ങികൾക്കുള്ള പാഠം’; ദേശീയ പുരസ്കാരത്തെ കുറിച്ച് ഹരീഷ് പേരടി

ദേശീയ പുരസ്കാര ജേതാക്കളെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. സച്ചിയും നഞ്ചിയമ്മയും ദേശീയ അവാർഡിന്റെ സൗന്ദര്യമാണ്. കക്ഷി രാഷ്ട്രീയ മൂട് താങ്ങികൾക്ക് മാത്രമല്ലാതെ, കലയുടെ കഴിവുകൾക്കുള്ള അംഗീകാരമാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റ് പൂർണ രൂപം:
സച്ചിയും നഞ്ചിയമ്മയും ഈ ദേശീയ അവാർഡിന്റെ സൗന്ദര്യമാണ്..കക്ഷി രാഷ്ട്രീയ മൂട് താങ്ങികൾക്ക് മാത്രമല്ലാതെ..രാഷ്ട്രീയം നോക്കാതെ..കലയുടെ കഴിവുകൾക്കുള്ള..യഥാർത്ഥ കലയുടെ രാഷ്ട്രിയമുള്ള അംഗീകാരം..അഭിപ്രായ വിത്യാസങ്ങളുടെ പേരിൽ കലാകാരനെ വിലക്കുന്ന..ഇടതുപക്ഷ സാംസ്കാരിക വിരുദ്ധരായ സംഘടനകൾക്കുള്ള..സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠം…
കുഞ്ഞില എന്ന സംവിധായകയെ അംഗീകരിക്കാൻ തയ്യാറാവാത്ത..അയ്യപ്പനും കോശിയുടെ നിർമ്മാതാവായ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുള്ള പാഠം…എതിർ ചേരിയിലുള്ള ആരെയും അംഗീകരിക്കില്ലെന്ന് വാശി പിടിക്കുന്ന,അവരോടൊക്കെ പക സൂക്ഷിക്കുന്ന സ്വയം കമ്മ്യൂണിസ്റ്റ്ക്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തബ്രാക്കൻമാർക്കുള്ള പാഠം….ദേശീയ ജൂറിക്ക് മനുഷ്യ സലാം …കലാസലാം…
Story Highlights: hareesh peradi about sachy nanchiyamma national award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here