2023 ഓടെ ആദ്യ കപ്പല്‍ വിഴിഞ്ഞത്തെത്തും; മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

വിഴിഞ്ഞം തുറുമുഖം 2023 ലെ ഓണത്തോട് അനുബന്ധിച്ച് ആദ്യ ഘട്ടം കമ്മീഷന്‍ ചെയ്യും. മാർച്ചിൽ ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. പുനരധിവാസ പ്രശ്‌നം പരിഹരിക്കും. പണികൾക്ക് പാറയുടെ ലഭ്യത ഉറപ്പ് വരുത്തും. കൂടുതൽ നിക്ഷേപം നടത്താൻ അദാനി കമ്പനി അറിയിച്ചു.(vizhinjam port will complete on september 2023)
മുഖ്യമന്ത്രിയും തുറുമുഖമന്ത്രിയുമായി അദാനി പോര്‍ട്ട്‌സ് സിഇ ഒ കരണ്‍ അദാനി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ആയത്. വിഴിഞ്ഞം തുറുമുഖം സംബന്ധിച്ച് നിലനിള്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദാനി പോര്‍ട്ട്‌സ് സിഇഒ കരണ്‍ അദാനി തലസ്ഥാനത്ത് നേരിട്ടെത്തി ചര്‍ച്ച നടത്തിയത്. രാവിലെ തിരുവനന്തപുരത്ത് എത്തിയ കരണ്‍ അദാനി മുഖ്യമന്ത്രിയുമായി പ്രത്യേക ചര്‍ച്ച നടത്തിയത്.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
ശ്രീലങ്കന്‍ പ്രതിസന്ധിയെ തുടര്‍ന്ന് രൂപപ്പെട്ട കൊളംബോ പോര്‍ട്ടില്‍ രൂപപ്പെട്ട പ്രതിസന്ധി അനുകൂലമായി മാറണമെങ്കില്‍ എത്രയും വേഗം വിഴിഞ്ഞത്തിന്റെ പൂര്‍ത്തീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പാറയുടെ ലഭ്യത ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ കടല്‍ഭിത്തിക്കുള്ള ഒരു വര്‍ഷത്തേക്കുള്ള കല്ലുകള്‍ സംഭരിച്ചു കഴിഞ്ഞതായി അദാനി പോര്‍ട്ട്‌സും വ്യക്തമാക്കി.
Story Highlights: vizhinjam port will complete on september 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here