ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഭീമന്‍ പാണ്ട ‘ആന്‍ ആന്‍’ ഓര്‍മയായി

മനുഷ്യരുടെ സംരക്ഷണയിലുള്ള ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഭീമന്‍ പാണ്ട ഓര്‍മ്മയായി. 38 വയസുകാരനായ ആന്‍ ആന്‍ ആണ് ഓര്‍മയായത്. ഭീമന്‍ പാണ്ടകള്‍ 35 വയസുവരെ ജീവിക്കുന്നത് മനുഷ്യന്‍ 105 വയസുവരെ ജീവിക്കുന്നതിന് തുല്യമാണ്. (World’s oldest male giant panda in captivity dies in Hong Kong zoo)
ഹോങ് കോങ്ങിലെ ഓഷ്യന്‍ പാര്‍ക്കിലായിരുന്നു ആന്‍ ആന്‍ ഉണ്ടായിരുന്നത്. ലോകത്തിലെ വിവിധ കോണുകളില്‍ ആന്‍ ആനിന് ആരാധകരുണ്ടായിരുന്നു.1999ലാണ് ആന്‍ ആന്‍ ഓഷ്യന്‍ പാര്‍ക്കിലെത്തുന്നത്. കഴിഞ്ഞ കുറച്ചുദിവസമായി പാണ്ട വല്ലാതെ ക്ഷീണിതനായിരുന്നെന്നും ഖര രൂപത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് പൂര്‍ണമായി അവസാനിപ്പിച്ചിരുന്നെന്നും പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. പിന്നീട് ആന്‍ ആന്‍ തീരെ അവശനായതിനെത്തുടര്‍ന്ന് ദയാവധം ചെയ്യുകയായിരുന്നു.
ആന്‍ ആനിനേയും ഇണയായ ജിയ ജിയയേും ചൈനീസ സര്‍ക്കാരാണ് പാര്‍ക്കിന് സമ്മാനിച്ചിരുന്നത്. ചൈനയില്‍ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും പ്രതീകമായാണ് ഭീമന്‍ പാണ്ടകള്‍ അറിയപ്പെടുന്നത്.
Story Highlights: World’s oldest male giant panda in captivity dies in Hong Kong zoo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here