ബിഹാറില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് അപകടം: ആറുപേര്‍ മരിച്ചു

ബിഹാറില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് ആറുപേര്‍ മരിച്ചു. മൂന്ന് പേര് വീടിന്റെ തകര്‍ന്ന ഭാഗത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. എട്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. (6 Killed In Firecracker Explosion In Bihar)
പടക്കം പൊട്ടിത്തെറിച്ച് വീടിന്റെ ഒരു ഭാഗം തകര്‍ന്ന് സമീപത്തെ പുഴയില്‍ വീണു. പടക്ക ബിസിനസുകാരനായ ഷബീര്‍ ഹുസൈന്റെ വീട്ടിലാണ് അപകടം നടന്നത്. ഖുദായ് ബാഗ് ഗ്രാമത്തിനടുത്ത് ഖൈര പൊലീസ് സ്റ്റേഷന് പരിധിയാണ് അപകടമുണ്ടായത്.
അപകടമുണ്ടാകാനുള്ള സാഹചര്യം പൊലീസ് വിലയിരുത്തി വരികയാണ്. പരുക്കേറ്റ എട്ടുപേരെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെന്നും എസ്പി സന്തോഷ് കുമാര്‍ അറിയിച്ചു.
Story Highlights: 6 Killed In Firecracker Explosion In Bihar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here