കരിമ്പയിലെ സദാചാര ആക്രമണം; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പയിലെ സദാചാര ആക്രമണത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. കരിമ്പ സ്വദേശികളായ ഷമീര്‍, അക്ബര്‍ അലി, പനയമ്പാടം സ്വദേശി ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.(Three arrested in palakkad moral policing case)
കരിമ്പ എച്ച് എസ് എസ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നേരെയാണ് കഴിഞ്ഞ ദിവസം സദാചാര ആക്രമണമുണ്ടായത്. വൈകീട്ട് സ്‌കൂള്‍ വിട്ട ശേഷംസമീപത്തെ ബസ് സ്റ്റോപില്‍ ബസ് കാത്ത് ഇരിക്കുകയായിരുന്ന കുട്ടികളെ സദാചാര പൊലീസ് ചമഞ്ഞെത്തിയ നാട്ടുകാര്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി. ഈ സമയം 5 പെണ്‍കുട്ടികളും 5 ആണ്‍കുട്ടികളുമാണ് ബസ്റ്റോപ്പില്‍ ഉണ്ടായിരുന്നത്.
ബസ് സ്റ്റോപ്പിലേക്കെത്തിയ ആള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ തുനിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Read Also: ബസ്റ്റോപ്പില്‍ ഒരുമിച്ചിരുന്നു; പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം
മര്‍ദനമേറ്റ കുട്ടികളിലൊരാളുടെ നില മോശമാണ്. പരുക്കേറ്റ വിദ്യാര്‍ത്ഥി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥിയുടെ മാതാവ് പറഞ്ഞു. ശരീരമാകെ മര്‍ദനമേറ്റതിനാല്‍ താന്‍ ശ്രമിച്ചിട്ടും എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാതെ വരികയായിരുന്നെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.
Story Highlights: Three arrested in palakkad moral policing case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here