മതേതരത്വത്തെ തകർത്തതിനല്ല, വിലക്കയറ്റത്തിനെതിരെ രാജ്യത്തിന്റെ ശബ്ദമായതിനാണ് സസ്പെൻഷൻ; യൂത്ത് കോൺഗ്രസ്

ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെ സ്പീക്കർ സസ്പെന്റ് ചെയ്തതിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്പെന്റ് ചെയ്തത്. വർഗ്ഗീയത പറഞ്ഞതിനോ, കലാപം നടത്തിയതിനോ, കള്ളം പറഞ്ഞതിനോ, ഭരണഘടനയെ നോക്കുകുത്തിയാക്കിയതിനോ, ജനാധിപത്യത്തെ കശാപ്പ് ചെയ്തതിനോ,
മതേതരത്വത്തെ തകർത്തതിനോ അല്ല മറിച്ച് രാജ്യത്തെ സാധാരണക്കാരന്റെ നട്ടെല്ല് തകർത്തെറിയുന്ന, വീടുകൾ പട്ടിണിയാക്കുന്ന വിലക്കയറ്റത്തിനെതിരെ രാജ്യത്തിന്റെ ശബ്ദമായതിനാണെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നിവർക്ക് ഐക്യദാർഢ്യം എന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി കുറിച്ചു.(rahul mamkottathil about tn prathapan remya haridas loksabha suspension)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
രാഹുൽ രാഹുൽ മാങ്കൂട്ടത്തിൽ- ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
TN പ്രതാപനും , മാണിക്യം ടാഗോറും , ജ്യോതിമണിയും, രമ്യാ ഹരിദാസുമടക്കം നാല് ലോക്സഭ മെമ്പർമാരെ പാർലമെന്റിൽ സസ്പെന്റ് ചെയ്തു?
വർഗ്ഗീയത പറഞ്ഞതിനല്ല
കലാപം നടത്തിയതിനല്ല
കള്ളം പറഞ്ഞതിനല്ല
ഭരണഘടനയെ നോക്കുകുത്തിയാക്കിയതിനല്ല
ജനാധിപത്യത്തെ കശാപ്പ് ചെയ്തതിനല്ല
മതേതരത്വത്തെ തകർത്തതിനല്ല.
പിന്നെ എന്തിനാണ് എന്നറിയുമോ?
രാജ്യത്തെ സാധാരണക്കാരന്റെ നട്ടെല്ല് തകർത്തെറിയുന്ന, വീടുകൾ പട്ടിണിയാക്കുന്ന വിലക്കയറ്റത്തിനെതിരെ രാജ്യത്തിന്റെ ശബ്ദമായതിന്..
ഐക്യദാർഢ്യം പ്രിയപ്പെട്ടവരെ ❤️
ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമായാണ് സ്പീക്കർ സസ്പെന്റ് ചെയ്‌തത്. മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്പെന്റ് ചെയ്തത്. ഈ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷൻ. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിനാണ് സസ്പെന്റ് ചെയ്തത്.
Story Highlights: rahul mamkottathil about tn prathapan remya haridas loksabha suspension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here