‘ആരോഗ്യരംഗത്ത് കേരളവുമായി സഹകരിക്കും’; ക്യൂബന്‍ അംബാസഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ക്യൂബന്‍ അംബാസഡര്‍ അലജാന്‍ഡ്രോ സിമാന്‍കസ് മറിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ആയിരുന്നു കൂടിക്കാഴ്ച. മെഡിക്കല്‍ ടെക്‌നോളജി, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ മേഖലകളുമുണ്ട്. ക്യൂബ വികസിപ്പിച്ച പ്രത്യേകതരം ഔഷധങ്ങളെ പറ്റിയുള്ള ചര്‍ച്ചയും നടന്നു. ഇക്കാര്യത്തില്‍ കൂട്ടായ ഗവേഷണത്തിനുള്ള ചര്‍ച്ച നടന്നു.(cm pinarayi vijayan meeting with cuba ambassador)
അന്താരാഷ്ട്ര തലത്തില്‍ ആരോഗ്യ മേഖലയിലെ സഹകരണത്തില്‍ ക്യൂബയ്ക്ക് വലിയ അനുഭവ സമ്പത്തുണ്ടെന്ന് ക്യൂബന്‍ അംബാസിഡര്‍ പറഞ്ഞു. ചെഗുവേരയുടെ കാലം മുതലുള്ളതാണത്. ജനറല്‍ മെഡിസിന്‍, സ്‌പെഷ്യാലിറ്റി മെഡിസിന്‍ എന്നീ രംഗങ്ങളില്‍ കേരളവുമായി സഹകരിക്കാനാകും. കേരളത്തില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ക്യൂബന്‍ അംബാസിഡര്‍ പറഞ്ഞു.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
ദാരിദ്ര്യ നിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് നയങ്ങള്‍ പ്രായോഗികമാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തെ അംബാസഡര്‍ അഭിനന്ദിച്ചു. കായിക മേഖലയില്‍ സഹകരണത്തിന് വലിയ സാധ്യതകളാണുള്ളത്. കായികതാരങ്ങളെ ക്യൂബന്‍ കോച്ചുകള്‍ പഠിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തു. ആരോഗ്യം, ശാസ്ത്രസാങ്കേതിക രംഗം ഉന്നത വിദ്യാഭ്യാസം, കൃഷി എന്നിവയില്‍ കൂടുല്‍ ചര്‍ച്ചകള്‍ നടത്തി എന്തൊക്കെ സഹകരണം സാധ്യമാകുമെന്ന് കണ്ടെത്തും.” സംസ്‌കാരിക വിനിമയത്തിനുള്ള സന്നദ്ധത മുഖ്യമന്ത്രി അറിയിച്ചു.
Story Highlights: cm pinarayi vijayan meeting with cuba ambassador
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here