‘പരുക്ക്’; കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ല

കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ല. കഴിഞ്ഞ ഒളിമ്പിക്സിലെ സ്വർണ്ണമെഡൽ ജേതാവാണ് നീരജ് ചോപ്ര. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ പരുക്കേറ്റതാണ് നീരജ് പിന്‍മാറാനുള്ള കാരണം. നാഭിയുടെ താഴ് ഭാഗത്തേറ്റ പരുക്ക് കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ് മുന്‍കരുതലെന്ന നിലയില്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുന്നത്. നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസിനുണ്ടാവില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ഔദ്യോഗികമായി സ്ഥിരീകരിച്ചു.(neeraj chopra will miss commonwealth games)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരത്തിനിടേയേറ്റ പരുക്ക് അവസാന റൗണ്ടുകളില്‍ നീരജിന്‍റെ പ്രകടനത്തെ ബാധിച്ചിരുന്നു. പരുക്കിനിടയിലും ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി നീരജ് ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. കായികക്ഷമതയില്ലാത്തതിനാല്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുകയാണെന്നും അദ്ദേഹം അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.പരുക്കേറ്റ നീരജിന് ഒരു മാസത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
Story Highlights: neeraj chopra will miss commonwealth games
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here