മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ

മേക്കപ്പ് ആർട്ടിസ്റ്റിനെ ആക്രമിച്ച കേസിൽ രണ്ട് പ്രതികളെക്കൂടി അറസ്റ്റ് ചെയ്തു. കോട്ടയം കുലശേഖരമംഗലം മണിശ്ശേരിയിലാണ് സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ചെമ്പ് കാട്ടിക്കുന്ന് ചാലുതറ വീട്ടിൽ അനന്തു (24), വടക്കേമുറി ഇത്തിപ്പുഴ തൂമ്പുങ്കൽ വീട്ടിൽ അഖിൽ സന്തോഷ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ( Two youths arrested for attacking make-up artist )
Read Also: റിസർവ് വനത്തിൽ അനധികൃതമായി വീഡിയോ ചിത്രീകരിച്ച സംഭവം; വ്‌ളോഗറെ അറസ്റ്റ് ചെയ്യാൻ നീക്കം
കഴിഞ്ഞദിവസം കുലശേഖരമംഗലം മണിശ്ശേരി ഭാഗത്തുള്ള സിനിമാ ഷൂട്ടിംഗ് സെറ്റിന്റെ മുൻവശത്തുവെച്ചാണ് സിനിമാ മേക്കപ്പ് ആർട്ടിസ്റ്റായ മിഥുൻ ജിത്തിനെ ഒരു സംഘം യുവാക്കൾ ചേർന്ന് ആക്രമിച്ചത്. ഈ കേസിലാണ് രണ്ട് പ്രതികളെ കൂടി പിടികൂടിയത്. മറ്റൊരു പ്രതി ധനുഷ് ഡാർവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Story Highlights: Two youths arrested for attacking make-up artist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here