വട്ടിയൂർക്കാവ് സംഘർഷം; ഡി.വൈ.എഫ്.ഐ നേതാക്കളെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം,വട്ടിയൂർക്കാവിലെ സിപിഐഎം- ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡി.വൈ.എഫ്.ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, വൈസ് പ്രസിഡന്റ് നിയാസ് എന്നിവരെയാണ് ആറു മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. പാളയം ഏരിയാ സെക്രട്ടറി സി. പ്രസന്നകുമാർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വിഷയം അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്.(vatiyoorkav conflict suspension for dyfi members)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
വട്ടിയൂർകാവിൽ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം അടിച്ചു തകർത്തത്. സിപിഐഎം നെട്ടയം ലോക്കൽ കമ്മിറ്റിക്കു കീഴിലെ മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെയായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നായിരുന്നു പൊലീസിൻറെ വിശദീകരണം.
Story Highlights: vatiyoorkav conflict suspension for dyfi members
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here