Advertisement

ടാൻസാനിയയിൽ സ്കൂൾ ബസ് അപകടം; 11 കുട്ടികൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു

July 27, 2022
1 minute Read

തെക്കൻ ടാൻസാനിയയിലെ മത്വാര മേഖലയിൽ വൻ വാഹനാപകടം. സ്‌കൂൾ ബസ് കുഴിയിലേക്ക് മറിഞ്ഞ് നഴ്‌സറി, പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികളടക്കം 13 പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

മിക്കിന്ദാനിയിൽ നിന്ന് വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് കൊണ്ടു പോകും വഴിയാണ് അപകടം. നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. പരിക്കേറ്റ 16 കുട്ടികളെ ചികിൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്.

മരിച്ചവരിൽ 11 സ്കൂൾ കുട്ടികൾ ഉൾപ്പെടുന്നു. ഡ്രൈവറും സ്റ്റാഫുമാണ് മറ്റ് രണ്ടു പേർ. അതേസമയം ദാരുണ സംഭവത്തിൽ പ്രസിഡൻറ് സാമിയ സുലുഹു ഹസ്സൻ അനുശോചനം രേഖപ്പെടുത്തി.

Story Highlights: 11 school children killed in road accident in Tanzania

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top