വിമർശനം കാര്യമാക്കുന്നില്ല, ലോകത്തിൻ്റെ മുഴുവൻ സ്നേഹം തനിക്ക് വേണം; നഞ്ചിയമ്മ

ദേശീയ പുരസ്‌കാര വിവാദത്തിൽ ഇതാദ്യമായി പ്രതികരിച്ച് നഞ്ചിയമ്മ. വിമർശനം മക്കൾ പറയുന്ന പോലെയെ കണക്കാക്കുന്നുള്ളുവെന്നും ആരോടും വിരോധമില്ലെന്നും നഞ്ചിയമ്മ ട്വൻ്റി ഫോറിനോട് പറഞ്ഞു. നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നൽകിയത് വർഷങ്ങളുടെ സംഗീത പാരമ്പര്യമുള്ള സംഗീതജ്ഞരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിമർശനമുയർന്നിരുന്നു. ഇക്കാര്യത്തിലാണ് നഞ്ചിയമ്മ ആദ്യമായി മനസ് തുറന്നത്.
പുരസ്‌കാര വിവാദം താൻ കാര്യമാക്കുന്നില്ല.വിമർശനം കാര്യമാക്കുന്നില്ല. ലോകത്തിൻ്റെ മുഴുവൻ സ്നേഹം തനിക്ക് വേണം, അതു കൊണ്ട് തന്നെ ആരേയും തള്ളിപ്പറയാനുമില്ല. ഹൃദയം കൊണ്ട് വരികളോട് സംവദിച്ച ഗായിക പറയുന്നു.
Read Also: “ഭൂലോകത്തിലെ ഏത് അവാർഡിനും മുകളിലാണ് ഈ ചിരി”; നഞ്ചിയമ്മയെ കുറിച്ച് ഷഹബാസ് അമൻ
ദേശീയ പുരസ്ക്കാരത്തിന് പിന്നാലെ തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് കുതിക്കുകയാണ് നഞ്ചിയമ്മ. നിരവധി സംഘടനകളും വ്യക്തികളുമാണ് നഞ്ചിയമ്മ ആശംസകളുമായി അട്ടപ്പാടിയിലെ നക്കുപതി ഊരിലെത്തുന്നത്.
Story Highlights: Nanchiyamma On National Film Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here