Advertisement

“അങ്ങ് ജപ്പാനിൽ ഒരു ഐശ്വര്യ റായ്”; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി യുവതിയുടെ വിഡിയോ…

July 27, 2022
2 minutes Read

സോഷ്യൽ മീഡിയ നിരവധി താരങ്ങളെയാണ് നമുക്ക് പരിചയപ്പെടുത്തി തന്നിട്ടുള്ളത്. ഇന്ത്യയ്ക്ക് അകത്ത് മാത്രമല്ല പുറത്തുള്ള നിരവധി സോഷ്യൽ മീഡിയ താരങ്ങളും നമുക്ക് പ്രിയപെട്ടവരാണ്. അങ്ങനെ ഒരാളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം. ബോളിവുഡ് സിനിമാ സംഭാഷണങ്ങളും ഗാനങ്ങളുമെല്ലാം അനുകരിച്ച് റീൽസും വീഡിയോയും ചെയ്യുന്ന നിരവധി വിദേശ രാജ്യങ്ങളിൽ ഉള്ളവരെ നമുക്ക് അറിയാം. ബോളിവുഡ് പാട്ടുകൾക്കൊപ്പം ചുവടുവെക്കുന്ന ഇത്തരം വിദേശിയ താരങ്ങൾ ഇന്ത്യയിലും വൈറലാകാറുണ്ട്.

ഇന്ത്യയേയും ഇന്ത്യന്‍ സിനിമയേയും ഏറെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയെ പരിചയപ്പെടാം. എവിടെയാണെന്നല്ലേ, അങ്ങ് ജപ്പാനിൽ. സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സർ മായോ എന്ന യുവതിയാണ് താരം. ഹിന്ദി, തെലുങ്ക് പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന മായോ ഐശ്വര്യ റായിയുടേയും ദീപിക പദുക്കോണിന്റേയുമെല്ലാം ഡയലോഗുകള്‍ അനുകരിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇതില്‍ ഐശ്വര്യ അഭിനയിച്ച ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന ചിത്രത്തിലെ ഡയലോഗ് അവതരിപ്പിച്ച് മൂന്ന്‌ വ്യത്യസ്ത സാരിയുടുത്തു വരുന്ന വീഡിയോയാണ് ഇപ്പോൾ ആളുകൾക്ക് ഇഷ്ടപെട്ടിരിക്കുന്നത്. ‘ഞാനൊന്നു ഒരുങ്ങി വന്നാല്‍ നിങ്ങള്‍ അമ്പരന്നു പോകും’ എന്ന ഡയലോഗ് പറഞ്ഞ ശേഷം സാരിയിലുള്ള ചിത്രങ്ങളാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തെ ഏറെ ഇഷ്ടപെടുന്ന മായോ “സ്ത്രീ സാരിയിൽ കൂടുതല്‍ സുന്ദരിയാകുന്നു എന്നതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ” എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മൂന്ന്‌ ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി പേര്‍ കമന്റ് ചെയ്യുകയും വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. മായോയുടെ ഹിന്ദി പ്രാവീണ്യത്തെ അഭിനന്ദിച്ചും നിരവധി പേർ കമന്റുകൾ നൽകിയിട്ടുണ്ട്. ഇതു ജപ്പാന്‍കാരുടെ ഐശ്വര്യ റായ് എന്നാണ് ഒരാൾ മായോയെ വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ ‘ഓം ശാന്തി ഓമി’ലെ ദീപിക പദുകോണിന്റെ സംഭാഷണവും മായോ അനുകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ മേയില്‍ ഇന്ത്യ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും മായോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top