ബെല്ലാരെയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം; സി.സി.ടി.വി ദൃശ്യങ്ങൾ ട്വന്റി ഫോറിന്

ബെല്ലാരെയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ, കൊലപാതക സംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. കൃത്യം നടന്ന സ്ഥലത്ത് രണ്ടംഗ സംഘം ബൈക്കിലെത്തുന്നതാണ് ദൃശ്യം. ബൈക്ക് കേരള രജിസ്ട്രേഷനിലുള്ളതെന്ന് പൊലീസ് പറഞ്ഞു.
യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു പേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ് പിടിയിലായത്. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം 21 ആയി.
യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യുട്ടിവ് അംഗം പ്രവീണ്‍ നെട്ടാരുവി(26)നെ ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യക്കടുത്ത ബെല്ലാരെയില്‍ ബൈക്കിലെത്തിയ വെട്ടിക്കൊന്നത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് അക്രമിസംഘം എത്തിയതെന്നാണ് പൊലീസിന് ലഭിച്ചവിവരം. ഇതോടെ കേരളത്തിലേക്കും അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിനായി കേരള പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ നാലു സംഘങ്ങളെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
Read Also: യുവമോര്‍ച്ചാ പ്രവര്‍ത്തകന്റെ കൊലപാതകം; 21പേര് കസ്റ്റഡിയില്‍; കന്നഡ യുവമോര്‍ച്ചയില്‍ കൂട്ടരാജി
ബെല്ലാരെയിലെ അക്ഷയ പൗള്‍ട്രി ഫാം ഉടമയായ പ്രവീണ്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. കടയുടെ ഷട്ടര്‍ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈക്കിലെത്തിയ രണ്ടു പേര് ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനു ശേഷം ഇവര്‍ കേരളത്തിലേക്ക് രക്ഷപ്പെട്ടുവെന്നാണ് പൊലീസ് നല്കുന്ന സൂചന. കഴുത്തിന് ആഴത്തില്‍ വെട്ടേറ്റ പ്രവീണ്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.
Story Highlights: CCTV Visuals Yuvamorcha Leader Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here