Advertisement

ബലിതര്‍പ്പണത്തിന് സഹായവുമായി സിപിഐഎം സംഘടന; പയ്യാമ്പലത്ത് ഹെല്‍പ്പ്‌ഡെസ്‌കുമായി ഐആര്‍പിസി

July 28, 2022
3 minutes Read

ബലിതര്‍പ്പണത്തിന് സഹായവുമായി സിപിഐഎം സംഘടന. കണ്ണൂര്‍ പയ്യാമ്പലത്ത് സന്നദ്ധസംഘടനയായ ഐആര്‍പിസി ഹെല്‍പ്പ് ഡെസ്‌ക്ക് ഒരുക്കി. സൗജന്യലഘുഭക്ഷണം, അടിയന്തര മെഡിക്കല്‍ സൗകര്യം എന്നിവ ഐആര്‍പിസി ഒരുക്കിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സമിതിയംഗം പി ജയരാജനാണ് ഐആര്‍പിസി ഉപദേശക സമിതി ചെയര്‍മാന്‍. തങ്ങള്‍ നാല് വര്‍ഷമായി ഇത്തരം സേവനങ്ങള്‍ തുടര്‍ന്നുവരികയാണെന്ന് ഐആര്‍പിസി പറയുന്നു. ശബരിമല സീസണിലും തങ്ങള്‍ സന്നദ്ധസേവനം നടത്താറുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. (cpim organisation help desk in relation with karkkidaka vavu bali)

ബലിതര്‍പ്പണം ഭീകര മുഖങ്ങള്‍ മറച്ചുവയ്ക്കാന്‍ സേവനത്തിന്റെ മുഖം മൂടി അണിയുന്നവര്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്ന് പി. ജയരാജന്‍ ഇന്നലെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്തിരുന്നു. ബലിതര്‍പ്പണത്തിന് എത്തുന്ന വിശ്വാസികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്യണമെന്ന് പി. ജയരാജന്‍ പറഞ്ഞിരുന്നു. പിതൃസ്മരണ ഉയര്‍ത്തി വിശ്വാസികള്‍ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധസംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്നും ഫെയ്‌സ്ബുക്കിലൂടെ ജയരാജന്‍ ആഹ്വാനംചെയ്തിരുന്നു.

Read Also: പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന് ദാരുണാന്ത്യം

കര്‍ക്കിടക വാവായ ഇന്ന് ബലിതര്‍പ്പണത്തിനായി വിവിധ കേന്ദ്രങ്ങളില്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് ഇന്നലെ രാത്രി മുതല്‍ തന്നെ വാവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ഇന്ന് വെളുപ്പിന് മുതല്‍ ആലുവയിലെ 80 ബലിത്തറകളില്‍ വിശ്വാസികളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

Story Highlights: cpim organisation help desk in relation with karkkidaka vavu bali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top