പാൻ കാർഡ് നഷ്ടമായോ? വിഷമിക്കേണ്ട വഴിയൊണ്ട്…

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി അടുത്തുവരികയാണ്. ജൂലൈ 31 ആണ് അവസാന തീയതി. ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെങ്കിൽ പാൻ കാർഡ് അത്യാവശ്യമാണ്. ഒരു പക്ഷേ പാൻ കാർഡ് നഷ്‌ടപ്പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ എങ്ങനെ ഐ.ടി.ആർ ഫയൽ ചെയ്യും എന്നാണോ ആലോചിക്കുന്നത്? വിഷമിക്കേണ്ട, എങ്ങനെ ഇ-പാൻ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം.
ഇ-പാൻ എങ്ങനെ ഡൗൺലോഡ് ചെയ്യാം:
പാൻ കാർഡ് നഷ്ട്ടമായവർക്ക് വേണ്ടിയാണ് സർക്കാർ Instant PAN നൽകാൻ തുടങ്ങിയത്. ഇതിനായി ആദ്യം ചെയ്യേണ്ടത് incometax.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലാണിത്. ‘Instant e-PAN’ എന്ന ഓപ്ഷൻ കാണും, അതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘New e-PAN’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ശേഷം നിങ്ങളുടെ പാൻ നമ്പർ നൽകണം. ഇതോടൊപ്പം ആധാർ നമ്പറും നൽകേണ്ടിവരും. തുടർന്ന് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക. ശേഷം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ ഒരു OTP വരും. അത് നൽകി സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. സബ്മിറ്റ് ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതുണ്ട്. തുടർന്ന് ഇ-മെയിൽ ഐഡിയിലേക്ക് ഇ-പാൻ കാർഡിന്റെ PDF പകർപ്പ് ലഭിക്കുന്നതാണ്.
Story Highlights: Don’t worry if you have lost your PAN card, download e-PAN easily like this
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here