വേഷം മാറി ജ്വല്ലറിയില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചു; മണിക്കൂറുകള്‍ക്കുളളില്‍ പ്രതികളെ പിടികൂടി ദുബായ് പൊലീസ്

വേഷം മാറി ജ്വല്ലറിയില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച രണ്ടു പേരെ ദുബായ് പൊലീസ് മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇവരെ പിടികൂടിയത്.
യൂറോപ്യന്‍ വംശജരായ രണ്ടു പേരെയാണ് മോഷണം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ ദുബായ് പൊലീസ് പിടികൂടിയത്. കടയില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്ന വിലപിടിപ്പുളള ആഭരണമാണ് ഇവര്‍ കവര്‍ച്ചചെയ്തത്. മാസ്‌ക്, വിഗ് തൊപ്പി കണ്ണട എന്നിവ ധരിച്ച് പരമാവധി വേഷം മാറിയായിരുന്നു ഇരുവരും മോഷണത്തിനായെത്തിയത്.
Read Also: CWG 2022: 22-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം; പി.വി.സിന്ധു ഇന്ത്യന്‍ പതാക ഏന്തും
ആഭരണം മോഷണം പോയതായി മനസിലാക്കിയ കടയിലെ ജീവനക്കാര്‍ ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ വിവരം ലഭിച്ചയുടനെ പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും സിസിടിവി പരിശോധിച്ച് മോഷണം സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് മോഷ്ടാക്കളെ കണ്ടെത്തിയത്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയ പൊലീസ് ഇവര്‍ കയറിയ വിമാനം പുറപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് മോഷ്ടാക്കളെ പിടികൂടിയത്.
മോഷ്ടാക്കള്‍ ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതലുളള ദൃശ്യങ്ങള്‍ പങ്കുവച്ചാണ് പൊലീസ് വാര്‍ത്ത പുറത്തുവിട്ടത്. മോഷ്ടിച്ച ആഭരണങ്ങള്‍ ഇവരുടെ പക്കലുളള ബാഗില്‍ നിന്നു കണ്ടെടുക്കുകയും ചെയ്തതായും പൊലീസ് വ്യക്തമാക്കി.
In a sophisticated police operation, the Dubai Police have recently arrested two Europeans for stealing expensive jewellery from a store within 12 hours of receiving the theft report, despite using deceptive methods of disguise, including eyeglasses and wigs.#Operation_Tracker pic.twitter.com/JSRNeXnoaL
— Dubai Policeشرطة دبي (@DubaiPoliceHQ) July 27, 2022
Story Highlights: Dubai Police arrest men boarding plane after diamond necklace heist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here