ഇറാഖ് പാര്‍ലമെന്റ് പ്രക്ഷോഭകര്‍ കയ്യേറി

ഇറാഖ് പാര്‍ലമെന്റ് പ്രക്ഷോഭകര്‍ കയ്യേറി. ഷിയാ നേതാവ് മുഖ്താദ അല്‍ സദറിന്റെ അനുയായികളാണ് പാര്‍ലമെന്റ് കൈയടക്കിയത്. ഇറാന്‍ പിന്തുണയുള്ള മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെയാണ് പ്രക്ഷോഭം. അതീവ സുരക്ഷാ മേഖലയിലേക്കാണ് പ്രക്ഷോഭകര്‍ കടന്നുകയറിയത്. പ്രക്ഷോഭകര്‍ ഉടന്‍ പാര്‍ലമെന്റ് മന്ദിരം വിടണമെന്ന് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി ആവശ്യപ്പെട്ടു. പാര്‍ലമെന്റിന് അകത്തും പുറത്തും ആയിരക്കണക്കിന് ആളുകളാണ് കടന്നത്. പ്രധാന കവാടങ്ങളില്‍ സേന നിലയുറപ്പിച്ചിട്ടുണ്ട്. ഇറാഖിലെ പല നഗരങ്ങളില്‍ നിന്നാണ് പ്രക്ഷോഭകര്‍ എത്തിയത്. തൊഴിലില്ലായ്മയും അഴിമതിയും കൊണ്ട് വലഞ്ഞ ഇറാഖില്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാണ് (
Iraqi parliament occupied by protesters ).
സംഭവം നടക്കുമ്പോള്‍ പാര്‍ലമെന്റില്‍ എം.പിമാര്‍ ആരും ഉണ്ടായിരുന്നില്ല. പാര്‍ലമെന്റ് പരിസരത്തുണ്ടായിരുന്ന സുരക്ഷ ജീവനക്കാര്‍ പ്രതിഷേധക്കാരോട് മൃദുസമീപനമാണ് സ്വീകരിച്ചത്. മുന്‍ മന്ത്രിയും മുന്‍ പ്രവിശ്യ ഗവര്‍ണറുമായ മുഹമ്മദ് ശിയ അല്‍സുദാനിയാണ് ഇറാന്‍ അനുകൂല സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. പ്രതിഷേധക്കാര്‍ സുദാനിയുടെ സ്ഥാനാര്‍ഥിത്വത്തിന് എതിരാണ്. പ്രക്ഷോഭകര്‍ പാര്‍ലമെന്റ് പ്രദേശം വിട്ടുപോകണമെന്ന് പ്രധാനമന്ത്രി മുസ്തഫ അല്‍ കാഥിമി അഭ്യര്‍ഥിച്ചു.
NOW – Protestors storm #Iraq’s parliament in Baghdad.pic.twitter.com/BK5FPvG2wk
— Disclose.tv (@disclosetv) July 27, 2022
സദ്‌റിന്റെ സഖ്യം 2021 ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 73 സീറ്റ് നേടി 329 അംഗ പാര്‍ലമെന്റിലെ ഏറ്റവും വലിയ കൂട്ടായ്മ ആയിരുന്നു. എന്നാല്‍, വോട്ടെടുപ്പിന് ശേഷം പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ നിലച്ചു. രാഷ്ട്രീയ നടപടികളില്‍നിന്ന് സദ്ര്‍ വിട്ടുനില്‍ക്കുകയും ചെയ്തു.
രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍നിന്നുള്ളവരാണ് പ്രക്ഷോഭകര്‍. ഇവര്‍, അല്‍ സുദാനി പുറത്തുപോവുക എന്ന മുദ്രാവാക്യം മുഴക്കി. ഗ്രീന്‍ സോണ്‍ പ്രവേശനകവാടത്തില്‍ പൊലീസ് സന്നാഹങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ട്.
Story Highlights: Iraqi protesters storm the parliament in Baghdad’s Green Zone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here