Advertisement

നെറ്റ്ഫ്ലിക്സ് ‘ബ്രേക്കിംഗ് ബാഡ്’ സ്ട്രീമിങ് അവസാനിപ്പിക്കുന്നു

July 28, 2022
1 minute Read

ഏറെ ജനകീയമായ വെബ് സീരീസാണ് ബ്രേക്കിംഗ് ബാഡ്. ഫിലിം മേക്കിംഗിൻ്റെ പാഠപുസ്തകമായ ഈ വെബ് സീരീസിന് ലോകം മുഴുവൻ കാഴ്ചക്കാരുണ്ട്. അമേരിക്കൻ ടിവി ചാനലായ എഎംസിയിലൂടെ സംപ്രേഷണം ചെയ്ത ‘ബ്രേക്കിംഗ് ബാഡി’ൻ്റെ ഒടിടി അവകാശം പ്രമുഖ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ലിക്സിനാണ്. 2013ലാണ് അവസാന എപ്പിസോഡ് റിലീസായതെങ്കിലും ഇപ്പോഴും ഏറ്റവുമധികം കാഴ്ചയുള്ള നെറ്റ്ഫ്ലിക്സിൻ്റെ വെബ് സീരീസുകളിൽ വിൻസ് ഗില്ലിഗൻ്റെ ഈ സീരീസ് ഉൾപ്പെട്ടിട്ടുണ്ട്.

ഇത്രയേറെ സവിശേഷതകളുള്ള ബ്രേക്കിംഗ് ബാഡിൻ്റെ സ്ട്രീമിങ് നെറ്റ്ഫ്ലിക്സ് അവസാനിപ്പിക്കുകയാണെന്നാണ് സൂചനകൾ. ബ്രേക്കിംഗ് ബാഡിനായി നിർമാതാക്കളായ സോണി ടെലിവിഷനും നെറ്റ്ഫ്ലിക്സും തമ്മിലുള്ള കരാർ 2025 ഫെബ്രുവരി 10ന് അവസാനിക്കും. ഇതിനു മുൻപ് ഇരു പാർട്ടികളും തമ്മിൽ കരാർ നീട്ടാൻ ധാരണയായില്ലെങ്കിൽ ബ്രേക്കിംഗ് ബാഡ് നെറ്റ്ഫ്ലിക്സിനോട് വിടപറയും.

അതേസമയം, സോണി ടെലിവിഷനുമായുള്ള കരാർ നെറ്റ്ഫ്ലിക്സ് നീട്ടാനാണ് സാധ്യത. ഇത്രയേറെ ജനകീയമായ പരമ്പരയെ നെറ്റ്ഫ്ലിക്സ് കൈവിട്ടേക്കില്ല. അതേസമയം, ഇനിയും മൂന്ന് വർഷത്തെ കരാർ കൂടി ബാക്കിയുള്ളതിനാൽ ആ സമയത്ത് സീരീസിനുള്ള ജനകീയത കൂടി പരിഗണിച്ചാവും തീരുമാനം.

ബ്രയാൻ ക്രാൻസ്‌റ്റൺ, ആരോൺ പോൾ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന പരമ്പര 2008ലാണ് ആരംഭിച്ചത്. 5 സീസണുകളിലായി 62 എപ്പിസോഡുകളാണ് ബ്രേക്കിംഗ് ബാഡിൽ ഉള്ളത്.

Story Highlights: netflix breaking bad streaming ends

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top