വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്ന് പൈലറ്റുമാർ മരിച്ച സംഭവം; വ്യോമസേന അന്വേഷണം ആരംഭിച്ചു

ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 ബൈസൺ വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ച സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചു. പരിശീലന പറക്കലിനിടയാണ് അപകടം ഉണ്ടായതെന്ന് വ്യോമസേന അറിയിച്ചു. വ്യാഴാഴ്ച രാത്രി 9.10ഓടെയാണ് അപകടം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരിയുമായി സംസാരിച്ചു.
രാജസ്ഥാനിലെ ബാർബർ ജില്ലയിലെ, ഭിംഡ ഗ്രാമത്തിൽ ആണ് വിമാനം തകർന്നു വീണത്. ഒരു കിലോമീറ്ററോളം ദൂരത്ത് അവശിഷ്ടങ്ങൾ ചിതറി തെറിച്ചിട്ടുണ്ട്. നിലത്തുവീണ വിമാന അവശിഷ്ടങ്ങൾ പൂർണമായും കത്തിയമർന്നു. ജില്ലാ കളക്ടർ, പൊലീസ് സൂപ്രണ്ട്, വ്യോമസേന ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ബ്ലാക്ക് ബോക്സ് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അപകടത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല.
Story Highlights: indian airforce mig 21 crash investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here