‘നഞ്ചിയമ്മയുടെ നേട്ടം ലോകത്തിന് തന്നെ അഭിമാനം’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി.പ്രസാദ്

നഞ്ചിയമ്മക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി പ്രസാദ്. സംഗീതത്തിന്റെ പഠനവഴികളിലൂടെ യാത്ര ചെയ്തല്ല നഞ്ചിയമ്മ പുരസ്‌കാരം നേടിയത്. കല്ലും മുളളും താണ്ടി ആടുകളെ മേച്ച് നടന്നയാളാണ് നഞ്ചിയമ്മ. അക്കാദമിക പശ്ചാത്തലമുളളവര്‍ക്ക് മാത്രമേ അവാർഡ് ലഭിക്കാവൂ എന്നില്ല.
നഞ്ചിയമ്മ സ്വന്തം ജീവിത വഴികളിലൂടെ രൂപപ്പെട്ട കലാകാരിയാണ്. ലോകാത്ഭുതങ്ങളിൽ ഒന്നാണ് നഞ്ചിയമ്മയും അവരുടെ സംഗീതവും. ലോകത്തിന് തന്നെ അഭിമാനമാണ് നഞ്ചിയമ്മയുടെ നേട്ടമെന്നും മന്ത്രി പറഞ്ഞു. നക്കുപതി ഊരിലെത്തി മന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ അഭിനന്ദനം നഞ്ചിയമ്മയെ അറിയിച്ചു.
പുരസ്‌കാര വിവാദം താന്‍ കാര്യമാക്കുന്നില്ലെന്നായിരുന്നു നഞ്ചിയമ്മ ട്വന്റിഫോറിനോട് പ്രതികരിച്ചത്. വിമര്‍ശനം കാര്യമാക്കുന്നില്ല. ലോകത്തിന്റെ മുഴുവന്‍ സ്‌നേഹം തനിക്ക് വേണമെന്നും ഹൃദയം കൊണ്ട് സംഗീതത്തോട് സംവദിക്കുന്ന നഞ്ചിയമ്മ പറഞ്ഞു.
Read Also: ‘നഞ്ചിയമ്മയുടെ പാട്ട് യുണീക്കാണ്, എന്തുകൊണ്ടും പെര്‍ഫക്ട്’; അപര്‍ണാ ബാലമുരളി
നഞ്ചിയമ്മയ്ക്ക് മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നൽകിയത് വർഷങ്ങളുടെ സംഗീത പാരമ്പര്യമുള്ള സംഗീതജ്ഞരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിമർശനമുയർന്നിരുന്നു. ഇക്കാര്യത്തിലാണ് നഞ്ചിയമ്മ ആദ്യമായി മനസ് തുറന്നത്.
Story Highlights: P Prasad on Nanjiyamma’s National Award Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here