പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ സ്പർശിക്കുന്നത് പതിവാക്കിയ കായിക അദ്ധ്യാപകൻ അറസ്റ്റിൽ

പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ കോയമ്പത്തൂർ സുഗുണപുരം ഈസ്റ്റ് സർക്കാർ സ്കൂളിലെ കായിക അദ്ധ്യാപകൻ അറസ്റ്റിൽ. പെൺകുട്ടികളുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ച വാൽപാറ സ്വദേശി പ്രഭാകരനാണ് (55) രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് പിടിയിലായത്. അദ്ധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് രക്ഷിതാക്കൾ സ്‌കൂൾ ഉപരോധിച്ചത് വലിയ ചർച്ചയായിരുന്നു. മോശമായ ഉദ്ദേശ്യത്തോടെ തങ്ങളെ സ്പർശിച്ചതായി ആരോപിച്ച് വിദ്യാർത്ഥികൾ വ്യാഴാഴ്ച പ്രധാനാധ്യാപികയെ വിവരം അറിയിക്കുകയായിരുന്നു. ( Physical education teacher held for harassing students )
സ്‌കൂൾ ടോയിലറ്റിലെത്തുന്ന പെൺകുട്ടികളെ പ്രഭാകരൻ പുറത്തുനിന്ന് പൂട്ടി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് ഒരു രക്ഷിതാവ് വെളിപ്പെടുത്തി. ഇക്കാര്യങ്ങൾ അറിയിച്ചിട്ടും അധ്യാപകനെതിരെ ഒരു നടപടിയും കൈക്കൊളളാൻ ആദ്യഘട്ടത്തിൽ ഹെഡ്മിസ്ട്രസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എൻ. സിലംബരശന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രക്ഷിതാക്കളുമായി ചർച്ച നടത്തി.
Read Also: രാജസ്ഥാനിൽ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 3 പേർ അറസ്റ്റിൽ
റവന്യൂ ഡിവിഷണൽ ഓഫീസർ ഇളങ്കോ, പേരൂർ തഹസിൽദാർ ഇന്ദുമതി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും അധ്യാപകരുമായും രക്ഷിതാക്കളുമായും ചർച്ച നടത്തി. പ്രശ്നം കളക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും രക്ഷിതാക്കൾക്ക് ഉറപ്പുനല്‍കി. പിന്നാലെ പ്രഭാകരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് തിരക്കേറിയ കോയമ്പത്തൂർ – പാലക്കാട് റോഡിലെ സുഗുണപുരത്ത് ഒരു വിഭാഗം രക്ഷിതാക്കൾ റോഡ് ഉപരോധിച്ചിരുന്നു. സമരക്കാരെ പൊലീസ് റോഡിൽ നിന്ന് ബലം പ്രയോഗിച്ചാണ് നീക്കിയത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പ്രഭാകരനെതിരെ സിറ്റി പൊലീസ് കേസെടുത്തത്. ഒരാഴ്ച മുമ്പാണ് പ്രഭാകരൻ സ്കൂളിൽ അദ്ധ്യാപകനായി ചുമതലയേറ്റത്. തൊട്ടടുത്ത ദിവസം മുതൽ പരിശീലനത്തിന്റെ മറവിൽ ഇയാൾ പെൺകുട്ടികളുടെ ശരീര ഭാഗങ്ങളിൽ സ്പർശിക്കാൻ തുടങ്ങുകയായിരുന്നു.
Story Highlights: Physical education teacher held for harassing students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here