മുഴുവൻ മന്ത്രിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെടും; പുനസംഘടന നീക്കവുമായി മമത ബാനർജി

അധ്യാപക അഴിമതിയിൽ സർക്കാരിന്റെ മുഖഛായ രക്ഷിക്കാൻ അടിയന്തര നീക്കവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് നീക്കം. മുഴുവൻ മന്ത്രിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെടും. അടുത്ത മാസം നാലിന് മുൻപ് പുനസംഘടനയുണ്ടാകുമെന്നാണ് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കുന്നത്. പാർട്ടിയുടെ തലപ്പത്തേക്ക് യുവാക്കൾക്ക് അവസരം നൽകും.(mamata banerjee after bengal ministers arrest)
അഴിമതിക്ക് പിന്തുണയില്ലെന്നും കുറ്റക്കാർ ആണെങ്കിൽ ശിക്ഷിക്കപ്പെടണം എന്നുമായിരുന്നു പാർത്ഥ ചാറ്റർജിയുടെയോ അനുയായി അർപ്പിത ബാനർജിയുടെയോ പേരോ അധ്യാപക നിയമന അഴിമതിയോ പരാമർശിക്കാതെയുള്ള മമത ബാനർജിയുടെ പ്രതികരണം. തനിക്കെതിരെ നടക്കുന്നത് അപവാദപ്രചരണങ്ങൾ ആണെന്നും ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Story Highlights: mamata banerjee after bengal ministers arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here