എകെജി സെന്റര്‍ ആക്രമണം: ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചു

എകെജി സെന്റര്‍ ആക്രമണ കേസില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ എകെജി സെന്ററില്‍ പരിശോധന നടത്തി. അതേസമയം ഏത് അന്വേഷണം കൊണ്ടും കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പരിഹസിച്ചു. (AKG center attack: Crime branch begins probe)
എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞിട്ടും ഒരു മാസവും രണ്ടു ദിവസവും പിന്നിട്ടു. സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച പ്രതിയെ മാത്രം പിടികൂടാനായില്ല. പൊലീസ് തപ്പിയിട്ടും പേരുപോലും കിട്ടാത്ത പ്രതിയെ തേടിയാണ് സംഭവം നടന്ന് 32-ാം ദിവസം ക്രൈംബ്രാഞ്ചെത്തുന്നത്.
പ്രത്യേക സംഘത്തില്‍ നിന്ന് ക്രൈം ബ്രാഞ്ച് വിവരങ്ങളും തേടിയിട്ടുണ്ട്. പോലീസ് അന്വേഷിച്ച സി.സി.റ്റി.വിയും,അക്രമി സഞ്ചരിച്ച സ്‌കൂട്ടറുമൊക്കെ തന്നെയായിരിക്കും ക്രൈം ബ്രാഞ്ച് സംഘവും ആദ്യ ഘട്ടത്തില്‍ പരിശോധിക്കുക.
Story Highlights: AKG center attack: Crime branch begins probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here