Advertisement

24ന്റെ പേരിൽ വ്യാജ പ്രചാരണം [24 Fact Check]

August 1, 2022
2 minutes Read

24ൻ്റെ പേരിൽ വ്യാജ പ്രചാരണം. ലിംഗസമത്വമെന്ന ആശയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലിം ലീഗ് നേതാവ് ഡോ. എംകെ മുനീർ നടത്തിയ പ്രസ്താവനക്കെതിരെ പികെ ഫിറോസ് രംഗത്തുവന്നെന്ന തരത്തിലാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്. 24 വെബ്‌സൈറ്റിൻ്റെ എഡിറ്റ് ചെയ്ത സ്ക്രീൻഷോട്ടുകൾ വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിക്കപ്പെടുന്നുണ്ട്.

‘മുനീറിൻ്റെ അഭിപ്രായം പക്വതയില്ലായ്മ, പാൻ്റ് ഏറ്റവും കംഫർട്ടബിളായ ആർക്കും ധരിക്കാവുന വസ്ത്രം,’ പികെ ഫിറോസ്’ ഇങ്ങനെയാണ് വ്യാജവാർത്തയുടെ തലക്കെട്ട്. പികെ ഫിറോസും മകളും ഒരുമിച്ചുനിൽക്കുന്ന ചിത്രമാണ് ഫീച്ചേർഡ് ഇമേജിലുള്ളത്. സ്ക്രീൻഷോട്ടിലെ ഫോണ്ട് 24ൻ്റേതല്ല. ‘ധരിക്കാവുന്ന’ എന്ന വാക്കിനു പകരം ‘ധരിക്കാവുന’ എന്ന അക്ഷരപ്പിശകുള്ള വാക്കാണ് സ്ക്രീൻഷോട്ടിൽ ഉള്ളത്. ഇങ്ങനെ ഒരു വാർത്ത 24 നൽകിയിട്ടുമില്ല.

Story Highlights: fake news 24 facebook

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top