ലോക്‌സഭയിലെ പ്രതിഷേധം: എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. സ്പീക്കറുടെ നിര്‍ദേശം അനുസരിച്ച് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി മന്ത്രി പ്രള്‍ഹാദ് ജോഷിയാണ് അറിയിച്ചത്. ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജോതിമണി എന്നിവയുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിച്ചു. (loksabha congress mps suspension revoked )
പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധം പാടില്ലെന്നും ഇനി കടുത്ത നടപടിയുണ്ടാകുമെന്നും സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. വിലക്കയറ്റമുള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനെത്തുടര്‍ന്ന് ജൂലൈ 18ന് ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സ്തംഭിച്ചിരുന്നു. എം പിമാരുടെ സസ്‌പെന്‍ഷനെത്തുടര്‍ന്ന് ഇരുസഭകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധവുമുര്‍ത്തിയിരുന്നു.
കടുത്ത മനോവ്യഥയോടെയാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ബിജെപി അറിയിച്ചിരുന്നു. വിലക്കയറ്റം ചര്‍ച്ച ചെയ്യാതിരുന്നത് ധനമന്ത്രി നിര്‍മലാ സീതാരാമന് കൊവിഡ് ആയിരുന്നതിനാലാണെന്നും ധനമന്ത്രി കൊവിഡ് മുക്തയാകുമ്പോള്‍ വിലക്കയറ്റത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്നും ബിജെപി വിശദീകരിച്ചിരുന്നു.
Story Highlights: loksabha congress mps suspension revoked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here