‘ചിക്കന്‍ കബാബിന് രുചി പോരാ’; ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

ചിക്കന്‍ കബാബിന് രുചിപോരെന്ന് കുറ്റപ്പെടുത്തി ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുടക് സ്വദേശിയുമായ സുരേഷിനെയാണ് (48) വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. വസ്ത്രനിര്‍മാണശാലയിലെ ജീവനക്കാരനാണ് സുരേഷ്. ബെന്നാര്‍ഘട്ടയ്ക്കു സമീപം അരീക്കെരെ ലേഔട്ടിലാണ് സംഭവം.(clash over chicken kabab man commits suicide)
വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് സുരേഷ് ഭാര്യ ശാലിനിയോട് ചിക്കന്‍ കബാബുണ്ടാക്കാനാവശ്യപ്പെട്ടത്. എന്നാല്‍, രുചിപോരെന്ന് കുറ്റപ്പെടുത്തി ഭാര്യയുമായി വഴക്കിട്ടശേഷം കറിക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.കുത്തേറ്റ ഭാര്യ ശാലിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കരച്ചില്‍കേട്ടെത്തിയ അയല്‍ക്കാരാണ് ശാലിനിയെ ആശുപത്രിയിലെത്തിച്ചത്. സുരേഷ് ഓടിരക്ഷപ്പെട്ടു. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന്, പൊലീസെത്തി മൊഴിയെടുത്തശേഷം തിരച്ചില്‍ നടത്തുന്നതിനിടയിലാണ് സുരേഷിനെ വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
Story Highlights: clash over chicken kabab man commits suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here