കനത്ത മഴ; ചാലക്കുടി പുഴയില്‍ ആന ഒഴുക്കില്‍പ്പെട്ടു

കനത്ത മഴയില്‍ ചാലക്കുടി പുഴയില്‍ ആന ഒഴുക്കില്‍പ്പെട്ടു. കരയിലേക്ക് കയറാന്‍ സാധിക്കാതെ പുഴയില്‍ കുടുങ്ങി കിടക്കുകയാണ് ആന. പിള്ളപ്പാറ മേഖലയിലാണ് സംഭവം. ചാലക്കുടി മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.
ചാലക്കുടി പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
Read Also: കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. മധ്യ, തെക്കൻ കേരളത്തിനൊപ്പം വടക്കൻ കേരളത്തിലും മഴ കനക്കും. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള 7 ജില്ലകളിൽ ഇന്നും റെഡ് അലർട്ട് ആണ്. തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടായിരിക്കും.
Story Highlights: Elephant swept away in Chalakudy river
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here