Advertisement

‘ഓഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തു’, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിൽ പങ്കാളിയാകൂ..;ഫേസ്ബുക്ക് പോസ്റ്റുമായി എറണാകുളം ജില്ലാ കളക്ടർ

August 2, 2022
3 minutes Read

ഓഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തു, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിൽ പങ്കാളിയാകൂ, ഫേസ്ബുക്ക് പോസ്റ്റുമായി എറണാകുളം ജില്ലാ കളക്ടർ ഡോ.രേണു രാജ്. എല്ലാ വീടുകളിലും ഓഫീസുകളിലും പതാക ഉയർത്തണമെന്നാണ് എറണാകുളം ജില്ലാ കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നൽകിയ അറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയൻറെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. (renu raj facebook post independance day pinarayi vijayan)

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

എന്നാൽ പോസ്റ്റിന് താഴെ വിമർശനവുമായി ചിലർ രംഗത്തെത്തി. രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ആഹ്വാനം ചെയ്തത് അല്ലാതെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ അല്ല..എല്ലാ വീടുകളിലും ഓഫീസുകളിലും പൊതുസ്ഥാപനങ്ങളിലും പതാക ഉയർത്താൻ പറഞ്ഞത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്…നമ്മുടെ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്താതെ പിന്നെ എന്തിനാണ് മാഡം മുഖ്യമന്ത്രിയുടെ ചിത്രം മാത്രം ഇതിൽ കൊടുത്തിരിക്കുന്നത്? – ചിത്രത്തിന് താഴെ വ്യാപക പ്രതിഷേധമാണ് വരുന്നത്.

അതേസമയം സാമൂഹിക മാധ്യമ അക്കൗണ്ടിന്‍റെ മുഖചിത്രം ദേശീയ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക രൂപ കല്‍പന ചെയ്ത പിംഗലി വെങ്കയ്യയോടുള്ള ആദരസൂചകമായി എല്ലാവരും മുഖചിത്രം ദേശീയ പതാകയാക്കമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പിംഗലി വെങ്കയ്യയുടെ ജന്മദിനമാണിന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാര്‍, ബിജെപി നേതാക്കള്‍ എന്നിവരും പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി. പതിനഞ്ചാം തീയതി വരെ ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്നാണ് മോദിയുടെ നിര്‍ദ്ദേശം. പതിമൂന്ന് മുതല്‍ പതിനഞ്ച് വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Story Highlights: renu raj facebook post independance day pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top