തട്ടിക്കൊണ്ടു പോകല്‍ക്കേസ്; ഇര്‍ഷാദിന്റെ ആളുകളും സ്വര്‍ണ്ണം കള്ളകടത്തു സംഘവും തമ്മില്‍ സെറ്റില്‍മെന്റ് നീക്കം

പെരുവണ്ണാമുഴി കേസ് നിര്‍ണായക വിവരം പൊലീസിനു ലഭിച്ചു. തട്ടി കൊണ്ട് പോയ ഇര്‍ഷാദിന്റെ ആളുകളും സ്വര്‍ണ്ണം കള്ളകടത്തു സംഘവുമായി സെറ്റില്‍മന്റു നീക്കം നടക്കുന്നുവെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.
മുഖ്യപ്രതി കൊടുവള്ളിക്കാരന്‍ നാസറിന്റെ ആളുകള്‍ ഇര്‍ഷാദിന്റെ സംഘവുമായി രഹസ്യ ചര്‍ച്ച നടത്തുന്നതയാണ് പൊലീസിനു ലഭിച്ച വിവരം. സ്വര്‍ണം നല്‍കിയാല്‍ വിഹിതം കൊടുത്തു പ്രശ്‌നം തീര്‍ക്കാനാണ് നീക്കം. ദുബായ് ടീമിനു വേണ്ടി കൊടുവള്ളി ഗാങ് ഇടപെടുന്നതയാണ് പൊലീസ് സൂചന.
ഇര്‍ഷാദ് കേരളത്തില്‍ തന്നെ ഉണ്ടെന്നും സംശയമുണ്ട്. സംഘത്തിലെ കുത്തുപറമ്പ് സ്വദേശി ജസീല്‍ ദുബായിയില്‍ തടങ്കലില്‍ എന്ന പൊലീസ് സ്ഥിരീകരിച്ചു. കൂടുതല്‍ പേരെ പ്രതിചേര്‍ക്കാന്‍ ആലോചിക്കുകയാണ് അന്വേഷണ സംഘം. ഡിഐജി രാഹുല്‍ നായരും റൂറല്‍ എസ്പി കറുപ്പ സ്വാമിയും കേസ് അന്വേഷണ പുരോഗതി വിലയിരുത്തി.
Story Highlights: settlement is reached between Irshad and gold smuggling gang
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here