Kerala Rains: മൂവാറ്റുപുഴ അപ്രോച്ച് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു; പുതിയ പാലത്തില്‍ ഗതാഗതനിരോധനം

കനത്ത മഴയ്ക്കിടെ എംസി റോഡില്‍ മൂവാറ്റുപുഴ പാലത്തിലേക്കുള്ള അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. പുതിയ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പഴയ പാലത്തിലൂടെ മാത്രമാണ് ഇപ്പോള്‍ ഗാതഗതം അനുവദിക്കുന്നത്.(big potholes on mc road muvattupuzha)
ഇന്നലെ രാത്രിയോടെ രൂപപ്പെട്ടുതുടങ്ങിയ കുഴി രാവിലെ ആകുമ്പോഴേക്കും വലിയ ഗര്‍ത്തമാകുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തുകയാണ്.
അതിതീവ്ര മഴമുന്നറിയിപ്പ് നല്‍കിയ എറണാകുളം ജില്ലയില്‍ ഇടവിട്ട മഴ തുടരുകയാണ്. കിഴക്കന്‍ മലയോര മേഖലകളില്‍ കാറ്റും മഴയും ശക്തമാണ്. പെരിയാര്‍, മൂവാറ്റുപുഴയാര്‍ കൈവഴികളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.കോതമംഗലം, ആലുവ, കാലടി, മൂവാറ്റുപുഴ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
Read Also: കേരളത്തിലെ 374 റോഡുകള്‍ അതീവ അപകടത്തിലെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട്; നടപടിയെടുക്കാതെ സര്‍ക്കാര്‍
മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് അപകടനിലയ്ക്ക് താഴെ എത്തി. എങ്കിലും ജലനിരപ്പ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലയ്ക്ക് മുകളില്‍ തുടരുകയും ചെയ്യുന്നു. കാലടി മഞ്ഞപ്ര, മേരിഗിരി മുരിങ്ങേടത്ത് പാറ സ്വദേശി ടി.വി ജെയിംസിന്റെ മില്ലിലും വീട്ടിലും വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടായി. ഏലൂരില്‍ ഇന്നലെ രാത്രി 12 ആം വാര്‍ഡ് പ്രദേശത്ത് വെള്ളം കയറി. പ്രദേശവാസികളെ പാതാളം ഗവ.സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി. പുലര്‍ച്ചയോടെ ഏലൂരില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. മലയോര മേഖലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ നദികളിലേക്കുള്ള നീരൊഴുക്ക് തുടരുന്നതാണ് ജില്ലയിലെ പ്രധാന ആശങ്ക.
Story Highlights: big potholes on mc road muvattupuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here