Advertisement

എൻ.ജി.ഒ ജീവനക്കാരിയെ പീഡിപ്പിച്ചു; പൊലീസുകാരൻ ഉൾപ്പെടെ 4 പേർക്കെതിരെ കേസ്

August 3, 2022
1 minute Read

രാജസ്ഥാനിൽ വനിതാ എൻ.ജി.ഒ ജീവനക്കാരിയെ പീഡിപ്പിച്ചു. ഒരു പൊലീസുകാരൻ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്. പീഡന വിവരം പുറത്തു പറയരുതെന്ന് പൊലീസുകാരൻ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയിൽ ആരോപിക്കുന്നു. ജോധ്പൂർ ജില്ലയിലെ അഹോറിലാണ് സംഭവം. കേസെടുത്തെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ രാജേഷ് കുമാർ എന്ന വ്യക്തി എത്തിയിരുന്നതായി പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. ഇയാൾ ഉന്നത ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും, ലഹരി നൽകിയ ശേഷം മറ്റൊരു ജീവനക്കാരൻ്റെ സഹായത്തോടെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് യുവതി ആരോപിക്കുന്നു.

സംഭവം നടന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം, മുകേഷ് കുമാർ എന്ന കോൺസ്റ്റബിൾ തന്നെ വീണ്ടും പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, പ്രതികൾ തന്നെ നിരീക്ഷിക്കുകയും ചെയ്തതായി യുവതി പറയുന്നു. പ്രതികൾ തുടർച്ചയായി യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയെന്നും, യുവതിയുടെ വൈദ്യപരിശോധന നടത്തിയതായും എസ്എച്ച്ഒ (അഹോർ) അറിയിച്ചു.

Story Highlights: Case Against 4 Including Cop Over Rape in Rajasthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top