വിശാഖപട്ടണത്ത് വീണ്ടും വാതക ചോർച്ച; 50 പേർ ആശുപത്രിയിൽ

ആന്ധ്രാപ്രദേശിലെ വസ്ത്ര നിർമ്മാണ യൂണിറ്റിൽ വാതക ചോർച്ച. 50 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനകപള്ളി ജില്ലയിലെ ബ്രാൻഡിക്സ് സ്‌പെഷ്യല്‍ എകണോമിക് സോണിലാണ് അപകടം. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജില്ലയിൽ വാതക ചോർച്ച ഉണ്ടാകുന്നത്.
ബ്രാണ്ടിക്‌സിന്റെ പരിസരത്താണ് വാതക ചോർച്ചയുണ്ടായത്. 50 പേരെ ആശുപത്രികളിലേക്ക് മാറ്റി, പരിസരത്ത് ഒഴിപ്പിക്കൽ നടന്നുവരികയാണെന്ന് – അനകപ്പള്ളി പൊലീസ് സൂപ്രണ്ട് പറഞ്ഞു. തൊഴിലാളികൾ മുഴുവൻ സ്ത്രീകളാണ്. ഇവരെ SEZ ലെ മെഡിക്കൽ സെന്ററിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.
ജൂൺ 3 ന് ജില്ലയിൽ സമാനമായ സംഭവം ഉണ്ടായി. പോറസ് ലബോറട്ടറീസ് യൂണിറ്റിൽ അമോണിയ വാതകം ചോർന്നുണ്ടായ അപകടത്തിൽ 200 ലധികം സ്ത്രീ തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സ തേടി. ഹൈദ്രാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെ വിദഗ്ധ സംഘം ലാബ് സന്ദർശിച്ച് ചോർച്ചയുടെ കാരണം കണ്ടെത്താൻ പരിശോധനകൾ നടത്തിയിരുന്നു.
Story Highlights: Gas Leak In Industrial Area Near Visakhapatnam 50 Hospitalised
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here