Advertisement

മധുകേസ്: നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി; വിചാരണ ഒരുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

August 3, 2022
4 minutes Read

അട്ടപ്പാടിയിലെ മധുവധക്കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. കേസിന്റെ വിചാരണ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ വിചാരണകോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. പുതിയ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ദിവസം കൂടുതല്‍ സാക്ഷികളെ വിസ്തരിക്കും. ദിവസവും അഞ്ച് സാക്ഷികളെ വീതമാണ് വിസ്തരിക്കുക. (high court of kerala direct to complete madhu case trial within one month)

കേസിലെ സാക്ഷികളുടെ കൂറുമാറ്റം പ്രോസിക്യൂഷന് തിരിച്ചടിയാകുന്നുണ്ട്. കേസില്‍ ഒരാള്‍ കൂടി ഇന്ന് കൂറുമാറി. 21-ാം സാക്ഷി വീരന്‍ ഇന്ന് കോടതിയില്‍ കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം 11 ആയി.

Read Also: അട്ടപ്പാടി മധു കേസ്; വീണ്ടും തിരിച്ചടിയായി സാക്ഷിയുടെ കൂറുമാറ്റം

നേരത്തേ പൊലീസ് നിര്‍ബന്ധത്താലാണ് മൊഴി നല്‍കിയതെന്ന പതിവ് മൊഴി വീരനും ആവര്‍ത്തിച്ചു. കേസില്‍ ഇന്ന് ഹാജരാകാന്‍ സമന്‍സ് അയച്ചിരുന്ന 22-ാം സാക്ഷി മുരുകന്‍ കോടതിയില്‍ ഹാജരായില്ല. സാക്ഷി ഹാജരാവത്തതിനാല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചു.

Story Highlights: high court of kerala direct to complete madhu case trial within one month

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top