പണം വകമാറ്റിയ മുൻ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ നടപടി സാധൂകരിച്ച് സംസ്ഥാന സർക്കാർ

പണം വകമാറ്റിയ മുൻ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ നടപടി സാധൂകരിച്ച് സംസ്ഥാന സർക്കാർ. പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മാണ തുക വകമാറ്റിയതാണ് സർക്കാർ ശരിവെച്ചത്. നടപടി സാധൂകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ( kerala govt supports loknath behra )
4.33 കോടി രൂപ വകമാറ്റി പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫിസും വില്ലകളും നിർമ്മിച്ചത് വിവാദമായിരുന്നു. പോലീസ് വകുപ്പിന്റെ ആധുനികവത്കരണം സ്‌കീമിൽ ഉൾപ്പെടുത്തി 30 സ്റ്റാഫ് ക്വാർട്ടേഴ്‌സുകൾ നിർമ്മിക്കാനായിരുന്നു 4.33 കോടി അനുവദിച്ചത്.
ഈ നടപടിയാണ് സർക്കാർ പിന്തുണച്ചത്. ഭാവിയിൽ ആവർത്തിക്കരുതെന്ന മുന്നറിയിപ്പോടെയാണ് നടപടി സാധൂകരിച്ചത്.
Story Highlights: kerala govt supports loknath behra
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here