ആരോഗ്യ മേഖലയുടെ ഗുണനിലവാരം ഉയർത്താൻ കർമ്മപദ്ധതിയുമായി കുവൈത്ത്

ആരോഗ്യ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനായി കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രത്യേക കർമ്മപദ്ധതി ആവിഷ്ക്കരിക്കുന്നു. കഴിഞ്ഞ ദിവസം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആരോഗ്യമന്ത്രി ഡോ ഖാലിദ് അൽ സയീദ് ആണ് ആക്ഷൻ പ്ലാൻ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്. നിശ്ചിത കാലയളവിനുള്ളിൽ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കർമ്മ പദ്ധതി ആവിഷ്കരിക്കുന്നത്.
സമ്പൂർണ ഡിജിറ്റൽ വൽക്കരണം, ദേശീയ കേഡർമാരുടെ പ്രകടനം മെച്ചപ്പെടുത്തൽ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു. മന്ത്രാലയത്തിലെ വകുപ്പ് മേധാവികളുടെ യോഗത്തിൽ, ജനങ്ങളുടെ ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റുന്ന വർക്ക് പ്ലാൻ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത മന്ത്രി വിശദീകരിച്ചു.
Read Also: ഇന്ധന വിലയില്‍ ഗള്‍ഫില്‍ ഏറ്റവും വില കുറവ് കുവൈറ്റില്‍
ആരോഗ്യ മേഖല അഭിമുഖീകരിക്കാനിടയുള്ള വെല്ലുവിളികളും അത് തരണം ചെയ്യുന്നതിനുള്ള മാർഗങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവത്തന പദ്ധതിക്ക് യോഗം രൂപം നൽകി. പ്രവർത്തന പദ്ധതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് അനുസൃതമായി, ഓരോ മേഖലയിലും മുൻഗണനകൾ ക്രമീകരിക്കാനും, വിഷൻ 2035 ന്റെ ഭാഗമായി അവ നടപ്പാക്കാനും മന്ത്രി നിർദേശം നൽകി.
Story Highlights: kuwait with an action plan to improve health service sector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here