ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കി: തൃശൂര്‍ കളക്ടര്‍

ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി തൃശൂര്‍ കളക്ടര്‍ ഹരിത വി.കുമാര്‍. നിലവില്‍ ജില്ലയില്‍ റെഡ് അലേര്‍ട്ടാണ് നില നില്‍ക്കുന്നത്. ചാലക്കുടി പുഴയില്‍ ഇപ്പോള്‍ വെള്ളം ഉയരുകയാണ്. പറമ്പിക്കുളത്ത് നിന്ന് വലിയ രീതിയില്‍ തന്നെ വെള്ളം ചാലക്കുടിയിലേക്ക് ഒഴുക്കുന്നുണ്ട്. ചാലക്കുടി പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുവെന്ന പ്രവചനമാണ് നിലവില്‍ ഉള്ളത്. അതുകൊണ്ട് തന്നെ വെള്ളം കയറാന്‍ ഇടയുള്ള പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നിര്‍ദേശമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്നും കളക്ടര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
റവന്യു വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പൊലീസും ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ചാലക്കുടി പുഴയുടെ തീരത്താണ് നിലവില്‍ ഏറ്റവും കൂടുതല്‍ ആശങ്ക നിലനില്‍ക്കുന്നത്. ഇന്നലെ തന്നെ വേണ്ടത്ര ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. കൂടാതെ എന്‍ഡിആര്‍എഫ് ടീമിനേയും ചാലക്കുടയില്‍ നിയോഗിച്ചിട്ടുണ്ട്. രക്ഷ പ്രവര്‍ത്തനത്തിന് വേണ്ട വള്ളങ്ങളും തയാറാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
Story Highlights: People on the banks of Chalakudy River have been instructed to evacuate: Thrissur Collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here