ലോകത്തിലെ ഏകാന്തമായ ഇടം; അറിയാം ഹണ്ടിങ് ലോഡ്ജിന്റെ വിശേഷങ്ങൾ…

ലോകത്തിലെ ഏകാന്തമായ ഇടം ഏതാണെന്ന് അറിയാമോ? വൈദ്യുതി, ഇൻഡോർ പ്ലംബിങ്, ഇന്റർനെറ്റ്, ഫോൺ തുടങ്ങി യാതൊരു സൗകര്യവും ഇല്ലാത്ത ഒരു വീടാണ് ലോകത്തിലെ ഏകാന്തമായ ഇടം. ഐസ്‌ലാൻഡിൽ തെക്കു ഭാഗത്തായി വെസ്റ്റ്മാൻ ദ്വീപ് സമൂഹത്തിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപാണ് എല്ലീറേ. മനോഹരമായ പതിനെട്ടോളം ദ്വീപുകൾ വെസ്റ്റമാനിലുണ്ട്. സ്ഥിര താമസക്കാർ ഇല്ലെന്നതാണ് ഇവിടുത്തെ പ്രത്യേകത. എന്നാൽ ഈ അടുത്ത കാലങ്ങളിലായി സഞ്ചാരികളുടെ ശ്രദ്ധ ആകർഷിച്ച ഒന്നാണ് ഇവിടെ പണിതുയർത്തിയിട്ടുള്ള ഒരേ ഒരു വീട്. ”ലോകത്തിലെ ഏറ്റവും ഏകാന്തമായ ഇടം” എന്നാണ് ഇവിടം വിശേഷിപ്പിക്കപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ ആളുകൾ പങ്കുവെച്ച ചിത്രങ്ങളാണ് ഈ വീടിനെ ലോകപ്രശസ്തമാക്കിയത് .
പൂർണ്ണമായി വേറിട്ട്, ഒരു കുന്നിൻ ചെരുവിൽ ഉണ്ടാക്കിയ ഈ വീടിനെക്കുറിച്ച് പല കാര്യങ്ങളും പ്രചരിക്കുന്നുണ്ട്. ഏകദേശം അഞ്ചു വർഷങ്ങൾക്ക് മുൻപ് 5 വ്യത്യസ്ത കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നത്രേ. ചെറിയ കുടിലുകളായി താമസിച്ചിരുന്ന ഇവരുടെ ജീവിതമാർഗ്ഗങ്ങൾ കന്നുകാലി വളർത്തൽ, മൽസ്യ ബന്ധനം, വേട്ടയാടൽ എന്നിവയായിരുന്നു. 1930 കളിൽ ഈ കുടുംബങ്ങളിൽ അവശേഷിച്ച അവർ കൂടുതൽ അവസരങ്ങളും ജീവിത മാർഗ്ഗങ്ങളും തേടി ഐസ്‌ലാൻഡിലെ മറ്റു ഭാഗങ്ങളിലേയ്ക്ക് പാലായനം ചെയ്തു. പിന്നീട് 1953 ൽ എല്ലിറേ ഹണ്ടിങ് അസോസിയേഷനാണ് ഈ വീട് നിർമ്മിക്കുന്നത്. ഹണ്ടിങ് ലോഡ്ജ് എന്ന് ഈ വീടിനു പേര് നൽകിയത്.
മറ്റൊരു കഥയും ഈ വീടിനെ ചുറ്റിപറ്റി പറയുന്നുണ്ട്. ഐസ്‌ലാൻഡിലെ പ്രശസ്ത ഗായിക ജോർക്കുമായി ബന്ധപ്പെട്ടതാണത്. ഈ വീട്ടിൽ ഒരു ശതകോടീശ്വരൻ താമസിച്ചിരുന്നുവെന്നും അദ്ദേഹം വീട് ജോർക്കിനു നല്കിയതാണെന്നുമാണ് പ്രചാരണം. എന്നാൽ ജോർക്കിന് വീടുമായി യാതൊരു ബന്ധവും ഇല്ലെന്നതാണ് സത്യം. പ്രാദേശിക വേട്ടയാടൽ സംഘത്തിന്റെ വിശ്രമ കേന്ദ്രമായിട്ടാണ് ഇപ്പോൾ ഈ വീട് ഉപയോഗിക്കുന്നത്. ഇവരുമായി അടുത്ത ബന്ധമുള്ളവർക്ക് ഇവിടെ താമസിക്കാൻ അവസരം ലഭിക്കും . ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽപ്പെടുന്ന ഒട്ടേറെ സ്ഥലങ്ങൾ ഐസ്‌ലാൻഡിലുണ്ട്. ഇവിടേയ്ക്ക് സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രധാന ഘടകം ഭൂമിശാസ്ത്രപരമായ വൈരുദ്ധ്യമാണ്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഹിമാനികളും ലോകത്തിലെ തന്നെ സജ്ജീവമായ അഗ്നിപർവ്വതങ്ങളും ഇവിടെ കാണപ്പെടുന്നുണ്ട്. ”ലാൻഡ് ഓഫ് ഐസ് ആൻഡ് ഫയർ” എന്നാണ് ഐസ്‌ലാൻഡിനെ വിശേഷിപ്പിക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here