സഹകരണക്കേസ്; മുൻ എംഎൽഎ ശിവദാസൻ നായർക്ക് സുപ്രീംകോടതിയിൽ തിരിച്ചടി

സഹകരണക്കേസിൽ മുൻ എംഎൽഎ ശിവദാസൻ നായർക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടി സുപ്രിം കോടതി ശരിവെച്ചു. ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതും അവിശ്വാസം പാസായതിലും ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. ശിവദാസൻ നായർ ഉൾപ്പെടെയുള്ളവർക്ക് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും വിഷയത്തിൽ ഇടപെടാനില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടിക്ക് എതിരെയായിരുന്നു കെ. ശിവദാസൻ നായർ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ സർക്കാർ നടപടിയും സുപ്രിംകോടതി ശരിവെച്ചു. ഭരണ സമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിലും അവിശ്വാസം പാസായതിലും ഇടപെടാനില്ലെന്നും ശിവദാസൻ നായർ ഉൾപ്പെടെയുള്ളവർക്ക് വരുന്ന തെരെഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കി.
കേരള സഹകരണ സൊസൈറ്റി നിയമ പ്രകാരം സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം വിളിച്ചുചേർക്കാൻ സഹകരണ രജിസ്ട്രാർക്ക് അധികാരമുണ്ടെങ്കിലും യോഗത്തിൽ സൊസൈറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സംബന്ധിച്ച് മാത്രം ചർച്ച നടത്താനാകൂവെന്നാണ് ഹർജിക്കാർ വാദിച്ചത്. മാത്രമല്ല ആവിശ്വാസം പ്രമേയം അവതരിപ്പിച്ച നടപടി റദ്ദാക്കണമെന്നും ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകൻ പി.എൻ.രവീന്ദ്രൻ, അഭിഭാഷകൻ പി.എസ്.സുധീർ എന്നിവർ വാദിച്ചു.
Story Highlights: Former MLA Sivadasan Nair hit back in Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here