കല്ലടയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പത്തനാപുരം പിടവൂരിൽ കല്ലടയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിടവൂർ സ്വദേശി മഹേഷ് ജി നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കടുവത്തോട് ഇടക്കടവ് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൊല്ലത്തുനിന്നുള്ള സ്ക്യൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്.
അതേസമയം പരപ്പാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചതിനാല്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. അതോടൊപ്പം ഓഗസ്റ്റിലെ റൂള്‍ കര്‍വ് അനുസരിച്ച് അണക്കെട്ടില്‍ സംഭരിക്കേണ്ടുന്ന ജലനിരപ്പ് ക്രമീകരിക്കേണ്ടതുമുണ്ട്. ഓരോ ഷട്ടറുകളും 5 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്.
Read Also: കല്ലടയാറില്‍ ഒഴുക്കില്‍പ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
ക്രമേണ ഇത് 50 സെന്റിമീറ്റര്വരെയായി ഉയര്‍ത്തും. 115.82 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ നിലവില്‍ 110.05 മീറ്ററാണ് ജലനിരപ്പ്. ഒരു സെക്കൻഡിൽ 4.13 ലക്ഷം ലീറ്റര്‍ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വൈദ്യുതി ഉത്പാദനം വഴി സെക്കൻഡിൽ 17000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പരപ്പാര്‍ അണക്കെട്ട് തുറക്കുന്നതോടെ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരും. ഇതിനാല്‍ കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചു.
Story Highlights: Youth dead body found in Kallada river
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here