പരുക്ക്: ഹർഷൽ പട്ടേൽ ഏഷ്യാ കപ്പിനില്ല; ടി-20 ലോകകപ്പും നഷ്ടമായേക്കും

ഇന്ത്യൻ പേസർ ഹർഷൽ പട്ടേൽ ഏഷ്യാ കപ്പ് കളിച്ചേക്കില്ല. പരുക്കേറ്റ ഹർഷൽ പട്ടേലിനെ ഒഴിവാക്കിയാവും നാളെ ബിസിസിഐ ടീം പ്രഖ്യാപിക്കുക. പരുക്കേറ്റ് ചികിത്സയിലുള്ള താരം ടി-20 ലോകകപ്പിലും കളിച്ചേക്കില്ല. നിലവിൽ വെസ്റ്റ് ഇൻഡീസ് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനൊപ്പം ഹർഷൽ ഉണ്ടെങ്കിലും ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല.
അതേസമയം, കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൻ്റെ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ മുന്നോട്ടുവച്ച 165 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 160 റൺസ് നേടാനേ സാധിച്ചുള്ളൂ. ആദ്യം ഒന്ന് പതറിയെങ്കിലും അവസാന ഘട്ടത്തിലെ തകർപ്പൻ ബൗളിംഗ് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു. 41 റൺസ് നേടിയ നതാലി സിവർ ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ഓപ്പണർ ഡാനിയൽ വ്യാട്ട് 35 റൺസെടുത്തു. ഇന്ത്യക്കായി സ്നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.
Story Highlights: injury harshal patel asia cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here