ജയിച്ചത് ഭാര്യമാർ, സത്യപ്രതിജ്ഞ ചെയ്തത് ഭർത്താക്കന്മാർ; ഉദ്യോഗസ്ഥനെതിരെ നടപടി

മധ്യപ്രദേശിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ പഞ്ചായത്ത് ഭാരവാഹികൾക്ക് പകരം ഭർത്താക്കന്മാരും, പുരുഷ ബന്ധുക്കളും സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ നടപടി. വിഷയത്തിൽ ഒരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
സാഗർ, ദാമോ ജില്ലകളിൽ അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ത്രീകൾക്ക് പകരം പിതാവും ഭർത്താവും മറ്റ് പുരുഷ ബന്ധുക്കളും സത്യപ്രതിജ്ഞ ചെയ്തിരുന്നു. 10 സ്ത്രീകളിൽ ഒരാളുടെ പിതാവും മറ്റ് രണ്ട് പേരുടെ ഭർത്താവും ഒരു സ്ത്രീയുടെ ഭാര്യാസഹോദരനുമാണ് വനിതാ അംഗത്തിന് പകരം സത്യപ്രതിജ്ഞ ചെയ്തത്.
വ്യാഴാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകളുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തുടർന്ന് ജയ്‌സിനഗര്‍ പഞ്ചായത്ത് സെക്രട്ടറി ആശാറാം സാഹുവിനെ സസ്‌പെന്‍ഡ് ചെയ്ത് സാഗര്‍ ജില്ലാ പഞ്ചായത്ത് സിഇഒ ഉത്തരവിറക്കി. ദാമോ ജില്ലയിൽ ജില്ലാ മജിസ്‌ട്രേറ്റ് എസ് കൃഷ്ണ ചൈതന്യ ബന്ധപ്പെട്ട ജൻപദ് പഞ്ചായത്ത് സിഇഒയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Story Highlights: Madhya Pradesh Official Suspended After Husbands Replace Wives At Panchayat Ceremony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here