നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കസ്റ്റംസിനെ വെട്ടിച്ച് സ്വർണക്കടത്ത് നടത്തിയ സംഘം പിടിയിൽ

നെടുമ്പാശേരി വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വർണക്കടത്ത് നടത്തിയ സംഘം തലശേരിയിൽ പിടിയിൽ. ഒന്നര കിലോ സ്വർണവുമായി കടന്ന തൃശൂർ സ്വദേശി അഫ്സലിനെയാണ് പിടികൂടിയത്. ഇയാൾക്കൊപ്പം ഹോട്ടൽ മുറിയിലുണ്ടായിരുന്ന 13 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗൾഫിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ അഫ്സലിനെ കാണാനില്ലെന്ന് കാട്ടി ഇയാളുടെ ഉമ്മ പൊലീസിൽ പരാതിനൽകിയിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ഒന്നരക്കിലോ സ്വർണവുമായാണ് ഇയാൾ എത്തിയതെന്ന് പൊലീസ് മനസ്സിലാക്കി. അന്വേഷണത്തിനൊടുവിൽ ഇവർ തലശേരിയിലെ ഹോട്ടൽ മുറിയിലുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് ഇവിടെയെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
Story Highlights: gold smuggling nedumbassery airport custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here