Advertisement

കനത്ത മഴ; കണ്ണൂര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തന നിരോധനം നീട്ടി

August 7, 2022
2 minutes Read

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ ക്വാറികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവര്‍ത്തന നിരോധനം നീട്ടി. ഈ മാസം 15 വരെയാണ് നിരോധനം നീട്ടിയിരിക്കുന്നത്. നിരോധന കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ പുതിയ ഉത്തരവ് ഇറക്കിയത്. ചെങ്കല്‍, കരിങ്കല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തന നിരോധനം ബാധകമാണ്. (heavy rain quarry ban extended kannur)

കണ്ണൂര്‍ ജില്ലയില്‍ പതിനൊന്നാം തിയതി വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. കണ്ണൂരിലെ കണിച്ചാര്‍, നെടുംപൊയില്‍ മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു.

Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ വടക്കന്‍ കേരളത്തില്‍ മഴ കനക്കും. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദപാത്തിയും മധ്യ കിഴക്കന്‍ അറബിക്കടലിലെ ചക്രവാത ചുഴിയും മഴയെ സ്വാധീനിക്കും.

Story Highlights: heavy rain quarry ban extended kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top